ഷാർജ: കാഞ്ഞങ്ങാട് സൗത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ സ്പന്ദനം കാഞ്ഞങ്ങാട് സൗത്തിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപവത്കരിച്ചു.
ഞായറാഴ്ച ഷാർജ റൂവി ഹോട്ടലിൽ നടന്ന യോഗത്തിൽ സ്പന്ദനം സെക്രട്ടറി ദീപ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്പന്ദനം ചെയർമാൻ വിനോദ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സ്പന്ദനത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഒമ്പതാം വാർഷികത്തിന്റെ രൂപരേഖ തയാറാക്കുകയും ചെയ്ത യോഗത്തിൽ ട്രഷറർ ദിലീപ് ദാമോദരൻ നന്ദി പറഞ്ഞു.
നവധ്വനി 2024 എന്ന പേരിൽ നവംബർ 17ന് ഷാർജയിൽ വെച്ച് ഒമ്പതാം വാർഷികം ആഘോഷിക്കാൻ യോഗം തീരുമാനിച്ചു.
കൃഷ്ണൻ നമ്പ്യാർ, ബിന്ദു ഇടയില്ലം എന്നിവരെ രക്ഷാധികാരികളായും സി.കെ. മോഹനനെ ചെയർമാനായും 50 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
ദയൻ കാട്ടാന (ജനറൽ കൺവീനർ), അഡ്വ. ഉണ്ണികൃഷ്ണൻ എം.കെ (സാമ്പത്തിക കമ്മിറ്റി കൺവീനർ), രേഷ്മ പ്രമോദ് (പ്രോഗ്രാം കമ്മിറ്റി കൺവീനർ), ഭാഗ്യ ചന്ദ്രൻ (പബ്ലിസിറ്റി കൺവീനർ), രഞ്ജിത്ത് പി.കെ (ഭക്ഷണം, സ്റ്റേജ്, സെക്യൂരിറ്റി കൺവീനർ), സുരേഷ് ബാക്കോട്ട് (ഇൻഫർമേഷൻ ടെക്നോളജി കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.