വി​ദ​ഗ്ധ ചി​കി​ത്സ: മ​ല​യാ​ളി​ക്ക് ആ​ശ്വാ​സ​മേ​കി കോ​ണ്‍സു​ലേ​റ്റ് ഇ​ട​പെ​ട​ല്‍

റാ​സ​ല്‍ഖൈ​മ: വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് നാ​ട​ണ​യാ​ന്‍ പ്ര​യാ​സ​പ്പെ​ട്ട മ​ല​യാ​ളി​ക്ക് തു​ണ​യാ​യി ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍ന്ന് 91 ദി​വ​സ​മാ​യി റാ​സ​ല്‍ഖൈ​മ ശൈ​ഖ് ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് കോ​ണ്‍സു​ലേ​റ്റി​െൻറ സ​ഹാ​യ​മെ​ത്തി​യ​ത്.

സ്ട്രെ​ച്ച​റി​ല്‍ ന​ഴ്സി​െൻറ സ​ഹാ​യ​ത്തോ​ടെ ഇ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ എ​സ്. പ്ര​സാ​ദി​െൻറ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് കോ​ണ്‍സു​ലേ​റ്റി​െൻറ സ​ഹാ​യ​മെ​ത്തി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ശൈ​ഖ് ഖ​ലീ​ഫ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ആ​ശു​പ​ത്രി ബി​ല്‍ ഇ​ള​വ് ചെ​യ്​​ത​തും എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച​തും ആ​ശ്വാ​സ​മാ​യി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.