അബൂദബി: പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്ക് വേഗപരിധി നിഷ്കര്‍ഷിച്ച് എമിറേറ്റിലുടനീളം അബൂദബി പൊലീസ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. മഴ, കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍മഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് ഈ ബോര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററായി വേഗപരിധി നിഷ്കര്‍ഷിക്കുന്നതാണ് ഈ ബോര്‍ഡുകള്‍. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാന്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്കുന്നു. അധികൃതര്‍ നല്കുന്ന വേഗപരിധി നിര്‍ബന്ധമായും പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ഉറക്കം തോന്നിയാല്‍ വാഹനമോടിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ഉറക്കം തൂങ്ങുന്നതുമൂലം അപകടമുണ്ടാവുന്നത് തടയാന്‍ ഡ്രൈവര്‍മാര്‍ ആവശ്യത്തിന് വിശ്രമിക്കണം. വാഹനമോടിക്കുമ്പോള്‍ ഉറക്കം തോന്നിയാല്‍ ഉടന്‍ തന്നെ വാഹനം വഴിയരികിലേക്ക് മാറ്റി വിശ്രമിക്കണം. റമദാനില്‍ സുരക്ഷിത ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബൂദബി പൊലീസ് നടത്തുന്ന സമൂഹമാധ്യമ ബോധവത്കരണത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. വ്രതമനുഷ്ഠിക്കുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ഉറക്കംവരാന്‍ സാധ്യതയുണ്ട്. ഇത് വലിയ അപകടത്തിനു വഴിവെക്കും. ആവശ്യത്തിന് ഉറങ്ങുക, ഉറക്കം തോന്നിയാല്‍ ഒരിക്കലും വാഹനമോടിക്കരുത്, ഉറക്കം തോന്നിയാല്‍ വണ്ടി സുരക്ഷിതമായ ഇടത്തേക്ക് മാറ്റിനിര്‍ത്തി ഉറങ്ങുക, ദീര്‍ഘസമയത്തേക്ക് ഡ്രൈവ് ചെയ്യരുത് തുടങ്ങിയ നിര്‍ദേശങ്ങളും പൊലീസ് നല്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.