ദുബൈ-ഹത്ത റോഡിൽ വേഗ പരിധി കുറച്ചു; ഇതാണ്​ പുതിയ സ്പീഡ്​ ലിമിറ്റ്​

ദുബൈ: ദുബൈയിൽ നിന്ന്​ ഹത്തയിലേക്ക്​ യാത്ര ചെയ്യുന്നവരുടെ ​ശ്രദ്ധക്ക്​. ഈ റോഡിലെ ചില ഭാഗങ്ങളിൽ വേഗ പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന്​ 80 കിലോമീറ്ററായി കുറച്ചു. നിർദേശം നിലവിൽ വന്നതായി ആർ.ടി.എ അറിയിച്ചു.

ദുബൈ, അജ്​മാൻ,​ അൽ ഹുസ്​ൻ റൗണ്ട്​ എബൗട്ട്​ എന്നിവക്കിടയിലെ ആറ്​ കിലോമീറ്റർ ഭാഗത്താണ്​ വേഗ പരിധി കുറച്ചത്​. ഇവിടങ്ങളിൽ പുതിയ സൂചന ബോർഡുകൾ സ്ഥാപിച്ചു.

വേഗത കുറക്കാൻ മുന്നറിയിപ്പ്​ നൽകുന്ന ചുവന്ന ലൈനുകളും റോഡിൽ മാർക്ക്​ ചെയ്തിട്ടുണ്ട്​. ദുബൈ പൊലീസുമായി ചേർന്നാണ്​ വേഗത കുറക്കാൻ തീരുമാനമെടുത്തത്​

Tags:    
News Summary - Speed ​​limit reduced on Dubai-Hatta road; This is the new speed limit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.