സ്പൈസ്ജെറ്റ് ദുബൈ-കോഴിക്കോട് വിമാനം ഇന്നും വൈകി

ദുബൈ: േകാഴിക്കോട് നിന്ന് ഇന്ത്യൻ സമയം 1.25ന് യാത്ര തിരിക്കേണ്ട എസ്.ജി 53 സ്പൈസ്ജെറ്റ് വിമാനം പുറപ്പെടാൻ വൈകി. തിരക്കുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഏറെ നേരത്തേ എത്തിയ യാത്രക്കാർ വിമാനം ൈവകിയതോടെ ദുരിതത്തിലായി.

അവധിക്കാലം കഴിഞ്ഞു മടങ്ങുന്ന കുഞ്ഞുങ്ങളുൾപ്പെടെ നിരവധി പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. വിമാനം 29ന് രാവിലെ 6.15 ഒാടെ മാത്രമേ പുറപ്പെടാനാവൂ എന്നാണ് അധികൃതർ യാത്രക്കാർക്ക് നൽകിയ സന്ദേശം. ഇന്നലെയും സ്പൈസ് ജെറ്റ് വിമാനം വൈകിയാണ് എത്തിയത്.

Tags:    
News Summary - Spicejet Dubai-Kozhikode flight-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.