ദുബൈ: രാജ്യാന്തര ഫുട്ബാൾ ലീഗുകളായ ഇംഗ്ലീഷ് പ്രീമിയർ ലീഗും സ്പാനിഷ് ലീഗുമെല്ലാം പുനരാരംഭിച്ചെങ്കിലും കാണികൾക്ക് ഗാലറി ഇപ്പോഴും അന്യമാണ്. എന്നാൽ, ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കി കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ദുബൈ.
സ്വകാര്യ- സർക്കാർ സ്റ്റേഡിയങ്ങളുടെയും സ്പോർട്സ് ഹാളുകളുടെയും വാതിലുകൾ കാണികൾക്ക് മുന്നിൽ തുറന്നിടാനാണ് തീരുമാനം. ദുബൈ സ്പോർട്സ് കൗൺസിലും ദുബൈ പൊലീസും സംയുക്തമായാണ് ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. ഇതോടെ ദുബൈയിലെ നൂറോളം ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും മൈതാനങ്ങളിൽ മത്സരം ഒരുക്കാൻ കഴിയും.
കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ചായിരിക്കും കാണികൾക്ക് അവസരം നൽകുക. സുരക്ഷിതമായി മത്സരം നടത്തുന്നതിനെ കുറിച്ച് ഒരുമാസമായി സ്പോർട്സ് കൗൺസിലും പൊലീസും തമ്മിൽ ചർച്ച നടത്തുന്നുണ്ട്. വിദേശത്തു നിന്നുള്ള പ്രമുഖ താരങ്ങളും സംഘാടകരും ചർച്ചകളിൽ പെങ്കടുത്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കായിക മത്സരങ്ങൾ പുനരാരംഭിച്ചത്. എന്നാൽ, കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി പൊലീസും സ്പോർട്സ് കൗൺസിലും വിവിധ മൈതാനങ്ങൾ സന്ദർശിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു.
യു.എ.ഇയിലേക്ക് ടൂറിസ്റ്റുകൾക്ക് പ്രവേശനാനുമതി നൽകിയത് കായിക മേഖലക്ക് ഏറെ ഗുണം ചെയ്യും. ആദ്യം ജലകായിക മത്സരങ്ങളാണ് തുടങ്ങിയിരുന്നത്.
പിന്നീട് അക്കാദമികൾക്ക് പരിശീലനം നൽകാൻ അനുവാദം നൽകുകയും പാർക്കുകളും പരിശീലന സ്ഥലങ്ങളും സ്റ്റേഡിയങ്ങളും തുറക്കുകയും ചെയ്തു. യു.എ.ഇയിൽ ഏറ്റവും പ്രചാരമുള്ള മത്സരങ്ങളിലൊന്നായ ജിയു ജിത്സു മത്സരം ശനിയാഴ്ച അബൂദബിയിൽ തുടങ്ങുകയും ചെയ്തു. കോവിഡ് വ്യാപനം തുടങ്ങിയ ശേഷവും ദുബൈയിൽ കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഏറ്റവും അവസാനമാണ് സ്റ്റേഡിയങ്ങൾ അടച്ചുപൂട്ടിയത്. ഇന്ത്യയിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (െഎ.പി.എൽ) ഏറ്റെടുത്ത് നടത്താൻ തയാറാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സന്നദ്ധത അറിയിച്ചത് യു.എ.ഇയുടെ ആത്മവിശ്വാസത്തിെൻറ തെളിവാണ്. സുരക്ഷിതമായി യു.എ.ഇക്ക് നടത്താൻ കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് യു.എ.ഇയിൽ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.