ദുബൈ: അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയോ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ ഓർമപ്പെടുത്തി യു.എ.ഇ പബ്ലിക് പ്രോസിക്യൂട്ടർ.
ഫെഡറൽ നിയമത്തിന്റെ ആർടിക്ൾ 52 പ്രകാരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിനും തെറ്റായ വാർത്തകൾ നൽകുന്നതിനും ശിക്ഷ ഒരുവർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ്.
പ്രസിദ്ധീകരിച്ച വിവരങ്ങൾ ഏതെങ്കിലും തരത്തിലുള്ള അധികാരികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുകയോ അല്ലെങ്കിൽ പകർച്ചവ്യാധികൾ, പ്രതിസന്ധികൾ, അത്യാഹിതം, ദുരന്തം എന്നിവയുടെ സമയത്ത് പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്താൽ പിഴ രണ്ടു ലക്ഷവും തടവ് രണ്ടു വർഷവുമായിരിക്കും.
യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ വിഡിയോ സന്ദേശത്തിലൂടെയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമങ്ങളെ കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും അവബോധം നൽകലാണ് കാമ്പയിനിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.