ദുബൈ: ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ അലുമ്നി 'ഓണനിലാവ്' എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ സഫാരി മാളിൽ നടന്ന ആഘോഷം യു.എ.ഇയിലെ കോളജ് പൂർവവിദ്യാർഥികളുടെ ഒത്തുചേരൽ കൂടിയായി. ചടങ്ങിൽ ദുബൈയിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ മാതൃകയിൽ പൂക്കളം നിർമിച്ചു. എസ്.കെ.സി പ്രസിഡന്റ് ജയരാജ് തുവാര അധ്യക്ഷത വഹിച്ചു. അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സുനിൽ പി. ഉണ്ണീരി, ട്രഷറർ ഷാജഹാൻ സിംഗം, പ്രോഗ്രാം കൺവീനർ ജെ.കെ. ഗുരുവായൂർ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ പായസ മത്സരം, കുട്ടികളുടെ ചിത്രരചന മത്സരം, ഓണസദ്യ, ഘോഷയാത്ര, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയും ഒരുക്കിയിരുന്നു. മുഹമ്മദ് ഫൈസൽ സംവിധാനം ചെയ്ത 'കുരുതി' സ്കിറ്റും ഗാനമേളയും ചടങ്ങിൽ ശ്രദ്ധ പിടിച്ചുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.