ദുബൈ: സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച് ശ്രീലങ്ക തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ ലങ്ക മറികടക്കുകയായിരുന്നു. 12 ഓറവിൽ ആറിന് 79 എന്ന നിലയിൽ പതറിയ ലങ്കയെ ആവിഷ്ക ഫെർണാണ്ടോയും ചമിക കരുണരത്നയും ചേർന്നൊരുക്കിയ 69 റൺസിെൻറ പിരിയാത്ത കൂട്ടുകെട്ടാണ് വിജയതീരത്തെത്തിച്ചത്. അബൂദബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ പപ്വ ന്യൂഗിനിയെ അയർലൻഡ് അനായാസം മറികടന്നു. ആദ്യം ബാറ്റ് ചെയ്ത പപ്വ ന്യൂഗിനിക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നായകൻ ആൻഡി ബാൾബിറിെൻറയും (42) കുർട്ടിസ് കാംഫറിെൻറയും (42) മികവിൽ അയർലൻഡ് 16.4 ഓവറിൽ ജയം നേടി.
സ്കോട്ലൻഡ്- നെതർലൻഡ് മത്സരത്തിലും റൺ വരൾച്ച പ്രകടമായിരുന്നു. സ്കോട്ലൻഡിനെ 122ൽ ഒതുക്കിയെങ്കിലും നെതർലൻഡിന് മറുപടി ബാറ്റിങ്ങിൽ 90 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ടീമുകൾക്ക് വ്യാഴാഴ്ചയും സന്നാഹ മത്സരങ്ങളുണ്ട്. സൂപ്പർ 12 റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകളുടെ സന്നാഹ മത്സരങ്ങൾ 18 മുതലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്. ദുബൈയിലാണ് മത്സരം. 20ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ആസ്ട്രേലിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.