ദുബൈ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്കും മികച്ച വിജയം. യു.എ.ഇയിലെ ഏഴ് സ്കൂളുകളിലാണ് ഗൾഫ് മേഖലയിൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. ആകെ 533 പേർ പരീക്ഷ എഴുതിയതിൽ 516 പേർ തുടർപഠനത്തിന് അർഹരായി. പരീക്ഷ എഴുതിയ 251 ആൺകുട്ടികളിൽ 242 പേരും 282 പെൺകുട്ടികളിൽ 274 പേരുമാണ് തുടർപഠനത്തിന് അർഹരായത്.
80 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. ഇവരിൽ 23 പേർ ആൺകുട്ടികളും 57 പേർ പെൺകുട്ടികളുമാണ്.
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, ഗൾഫ് മോഡൽ സ്കൂൾ ദുബൈ, മോഡൽ സ്കൂൾ അബൂദബി, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമ, ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ, ഇന്ത്യൻ സ്കൂൾ ഫുജൈറ എന്നിവിടങ്ങളിലാണ് യു.എ.ഇയിൽ എസ്.എസ്.എൽസി പരീക്ഷ സെന്ററുകളുണ്ടായിരുന്നത്. ഇതിൽ മൂന്ന് സ്കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. മോഡൽ സ്കൂൾ അബൂദബി, ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ എന്നിവയാണ് പൂർണമായും വിജയം നേടിയ സെന്ററുകൾ.
മലയാളികളെ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, പാകിസ്താന്, അഫ്ഗാനിസ്താന്, കൊമൊറോസ്, സൊമാലിയ, ജോര്ഡന്, ബംഗ്ലാദേശ്, മെക്സിക്കന്സ്, ഇറാന്, ശ്രീലങ്ക തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരും കേരള സിലബസില്‍ വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതിയിരുന്നു.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും രക്ഷിതാക്കളെയും വിവിധ സ്കൂള്‍ മാനേജ്മെന്റുകൾ അഭിനന്ദനമറിയിച്ചു.
എസ്.എസ്.എൽ.സി മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർ
മോഡൽ പ്രൈവറ്റ് സ്കൂൾ, അബൂദബി
1. ആദിത് ദേവ്, 2. ആദിത്യ മധു നായർ, 3. മഹീശ്വർ വിജു, 4. മുഹമ്മദ് ഇഷാൻ, 5. മുഹമ്മദ് റഫാൻ, 6. മുഹമ്മദ് നസൽ, 7. മുഹമ്മദ് അഫ്രീദ്, 8. മുഹമ്മദ് ബിൻ സലീം, 9. നസ്വാൻ മുഷ്താഖ്, 10. സഫ്വാൻ മുഹമ്മദ്, 11. അബ്ല സൈൻ, 12. അലീഷ ഫാത്തിമ, 13. ഫാത്തിമ ഷഹാന, 14. ഫാത്തിമതുൽ നാസിഹ, 15. ഹാദിയ ഹാശിം, 16. ഹിദ ബശീർ, 17. ഖദീജ സലീം, 18. നജ്മ നമ്പ്രത്ത്, 19. നവനീത ഷാജി, 20. അനാമിക, സജീവ്, 21. ഫർഹാന ഹാരിസ്, 22. ഫാത്തിമ സനൂബിയ, 23. ലിബ ജാഫർ, 24. റഷ അൻവർ, 25. സാറ ബീവി, 26. അഫ്റിൻ മെഹ്വിഷ്, 27. ശാദ ഹംന, 28. ശിവാനി ശ്രുതി, 29. ഫാത്തിമ ഹന്ന .പി, 30. സിയ ദുൽഖർനൈനി, 31. സഹ്വ, 32. ഫിദ ജിസ്ലി, 33. റന അബ്ദുറഹീം, 34. ഹാനിയ തറയിൽ, 35. കൃഷ്ണേന്ദു, 36. കൃഷ്ണപ്രിയ
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ
1. ആൻമേരി റോഷൻ, 2. നഷ ചോന്ദംവീട്, 3. നിസ്ലി നൗഫൽ, 4. റിദ റാശിദ്, 5. അറഫ ഷാക്കിർ മൻസൂർ, 6. ഫാത്തിമ ശസാന റാശിദ്, 7. നിഖില നിരേഷ്, 8. അഗസ്ത്യ പ്രദീഷ്, 9. ബദീഉസ്സമാൻ, 10. മുഹമ്മദ് നിഹാദ്, 11. റാശിദ് നൗഷാദ്
ഇന്ത്യൻ സ്കൂൾ, ഫുജൈറ
1. മുഹമ്മദ് റഈസ്, 2. ശാനിഷ് ചെമ്പൻ യൂസുഫ്, 3. മുഹമ്മദ് നിഹാൽ, 4. ഫാത്തിമ സൻഹ, 5. ശഹ്മ ശാഫി, 6. നിവേദ്യ കാർത്തികേയൻ, 7. നസ്നിൻ ഫാത്തിമ, 8. അനാൻ ശഹസാന, 9. വൈഗ ജോയ്കുമാർ, 10. നയൻ സാന്ദ്ര, 11. മിൻഹ ഫിൻസി 12. ഫാത്തിമ ഫിസ, 13. ശൈഹാൻ സയ്യിദ്, 14. ആദിത്യ രാജ് ചിറക്കൽ, 15. ബെൻ ബിനോയ്, 16. വഫ ഷാൻ, 17. നാജിയ അബ്ദുൽ ജലീൽ
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബൈ
1. അഫ്റ ഫാത്തിമ, 2. ഹയാ ഹലീമ, 3. സാൻവി ശ്രീകുമാർ, 4. നഫ്സ നവാസ്, 5. ആൻ ബ്രിയോന, 6. അംന ഹാദിയ, 7. ഫാത്തിമ ഹാനിയ, 8. ശൈഖ ജിഹാൻ, 9. ഫാത്തിമ റിസ, 10. ഹംദ ഫാത്തിമ, 11. മർയം മുഹമ്മദ്, 12. സൽഫ ഫാത്തിമ, 13. അബ്ദുൽ ഫത്താഹ്, 14. ആദി മിഷാൽ ബിൻ അഷ്റഫ്, 15. ആദിക് അശോക് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.