എ​സ്.​എ​സ്.​എ​ൽ.​സി തു​ല്യ​താ കോ​ഴ്സ്​: എ​ട്ടാ​മ​ത് ബാ​ച്ചി​ലേ​ക്ക്​ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി

ദു​ബൈ: പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട്​ പ​ഠ​നം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​വ​ർ​ക്ക്​ തു​ട​ർ പ​ഠ​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി തു​ല്യ​താ കോ​ഴ്​​സി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. കേ​ര​ള സ​ർ​ക്കാ​ർ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് , സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കോ​ഴ്​​സ്​ ഗ​ൾ​ഫ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ദു​ബൈ കെ.​എം.​സി.​സി​യി​ൽ എ​ട്ടു വ​ർ​ഷ​മാ​യി ഏ​റെ വി​പു​ല​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. എ​സ്.​എ​സ്.​എ​ൽ​സി​ക്ക്​ തു​ല്യ​മാ​യ പ​രീ​ക്ഷ പാ​സാ​യ​തി​നെ തു​ട​ർ​ന്ന്​ വി​വി​ധ കോ​ഴ്​​സു​ക​ളി​ൽ തു​ട​ർ​ന്ന്​ പ​ഠി​ച്ച​വ​രും നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ജോ​ലി​ക​ൾ ല​ഭി​ച്ച​വ​രും നി​ര​വ​ധി​യാ​ണ്.
ദു​ബൈ കെ.​എം.​സി.​സി ഓ​ഫീ​സി​ൽ എ​ത്തി ഇൗ ​മാ​സം 31ന​കം കോ​ഴ്​​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. സൗ​ജ​ന്യ സ​മ്പ​ർ​ക്ക പo​ന ക്ലാ​സു​ക​ൾ ഒ​ക്ടോ​ബ​റി​ൽ വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ൽ രാ​വി​ലെ 8 മ​ണി മു​ത​ൽ ഉ​ച്ച​ക്ക് 12 മ​ണി വ​രെ ദു​ബൈ കെ.​എം.​സി.​സി ഹാ​ളി​ലാ​ണ്​ ക്ലാ​സു​ക​ൾ ന​ട​ക്കു​ക.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് പ​രീ​ക്ഷ.
അ​പേ​ക്ഷാ ഫോ​റം www.literacymissionkerala.org എ​ന്ന വെ​ബ് സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഫീ​സ്​ തു​ക ര​ണ്ടു ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.
അ​പേ​ക്ഷ​ക​ർ വി​സാ പേ​ജ​ട​ക്ക​മു​ള്ള പാ​സ്പോ​ർ​ട്ട് കോ​പ്പി, ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ൾ എ​ന്നി​വ​യും ഏ​ഴാം ക്ലാ​സ് പാ​സ്സാ​യ​തി​െ​ൻ​റ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി.​സി ,പ​ഠി​ച്ച സ്കൂ​ളി​ൽ നി​ന്നു​ള്ള ബോ​ണ​ഫൈ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നും സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് : 04-2727773, 050 7152021.
വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​തി​രു​ന്ന​വ​ർ ഈ ​സു​വ​ർ​ണ്ണാ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര, ട്ര​ഷ​റ​ർ പി ​കെ ഇ​സ്മാ​യി​ൽ, കോ​ഴ്​​സ്​ കോ ​ഒാ​ർ​ഡി​നേ​റ്റ​ർ ഷ​ഹീ​ർ കൊ​ല്ലം എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - sslc-registration-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.