ഷാർജ സെൻറ് മേരീസ്‌ യാക്കോബായ സുനോറോ പാട്രിയർക്കൽ കത്തീഡ്രലിൽ പെരുന്നാളിന്​ ഇടവക വികാരി ഫാ. എബിൻ ഊമേലിൽ കൊടി ഉയർത്തുന്നു

ഷാർജ സെൻറ് മേരീസ്‌ പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ

ഷാർജ: സെൻറ് മേരീസ്‌ യാക്കോബായ സുനോറോ പാട്രിയർക്കൽ കത്തീഡ്രലിൽ ദൈവ മാതാവി​െൻറ ജനന പെരുന്നാളും എട്ടു ദിവസത്തെ നോമ്പാചരണവും നടത്തുന്നു. പെരുന്നാളി​െൻറ ആദ്യ ദിനമായ ഇന്നലെ ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവയുടെ ശ്രാദ്ധം നടത്തി. വൈകീട്ട്​ 6.45ന് ഇടവക വികാരി ഫാ. എബിൻ ഊമേലിൽ കൊടി ഉയർത്തി. മൂന്നിന്മേൽ കുർബാനയും വചനശുശ്രൂഷയും പാച്ചോർ നേർച്ചയും നടത്തി. ഫാ. ജേക്കബ് തോമസ് (അബൂദബി), ഫാ. ഏലിയാസ് മാത്യു (ഷാർജ), ഫാ. എബിൻ ഊമേലിൽ (വികാരി) എന്നിവർ കാർമികരായി. എല്ലാ പെരുന്നാൾ ദിനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ നാനൂറോളം ആളുകൾക്ക് പങ്കെടുക്കാൻ ക്രമീകരണവും വഴിപാടുനേർച്ച കഞ്ഞിയും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ എട്ടിന് പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും.

Tags:    
News Summary - St. Mary's Church, Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT