ഷാർജ: സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന് ഇടവക വികാരി ഫാ. എൽദോസ് കാവാട്ട് കൊടിയേറ്റി. വ്യാഴാഴ്ച ആരംഭിച്ച പെരുന്നാൾ ശുശ്രൂഷകൾ സെപ്റ്റംബർ ഏഴിന് അവസാനിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് നിർവഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം 7.15ന് സന്ധ്യാ നമസ്കാരവും എട്ടിന് വിശുദ്ധ കുർബാനയും തുടർന്ന് വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും നടക്കും.
പെരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പള്ളി സെക്രട്ടറി സണ്ണി എം. ജോൺ, ട്രസ്റ്റി അജിത്ത് എബ്രഹാം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.