ഷാർജ: റമദാനിൽ ആർജിച്ചെടുത്ത ഭയഭക്തിയാണ് ഒരു വിശ്വാസിയുടെ മുഖമുദ്രയാകേണ്ടതെന്ന് പണ്ഡിതനും മസ്ജിദ് അൽ അസീസ് ഖതീബുമായ ഹുസൈൻ സലഫി. ഷാർജ മതകാര്യവകുപ്പിന്റെ അനുമതിയോടെ മലയാളികൾക്കായി ഷാർജ ഫുട്ബാൾ ക്ലബിൽ തയാറാക്കിയ ഈദ്ഗാഹിൽ പെരുന്നാൾ ഖുത്ബ നിർവഹിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാർഥനാനിരതമായ മനസ്സോടെ ശിഷ്ടകാല ജീവിതം ചിട്ടപ്പെടുത്താനും സലഫി ഈദ്ഗാഹിൽ സംഗമിച്ചവരെ ഓർമപ്പെടുത്തി. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് എത്തിയവർക്ക് പരസ്പരം സ്നേഹസന്ദേശങ്ങൾ കൈമാറാനുള്ള വേദി കൂടിയായി ഷാർജ ഈദ്ഗാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.