സ്റ്റാ​ർ സിം​ഗ​ർ സീ​സ​ൺ 9 ഗ്രാ​ൻ​ഡ് ഫി​നാ​ലെ നാ​ളെ

ദു​ബൈ: സീ​സ​ണി​ലു​ട​നീ​ളം പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന പ്ര​തി​ഭാ​ധ​ന​രാ​യ ഗാ​യ​ക​ർ മാ​റ്റു​ര​ക്കു​ന്ന സ്റ്റാ​ർ സിം​ഗ​ർ സീ​സ​ൺ 9ന്‍റെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഒ​ക്ടോ​ബ​ർ 20ന് ​രാ​ത്രി ഏ​ഴു മ​ണി​ക്ക്​ ഏ​ഷ്യാ​​നെ​റ്റ്​ മി​ഡി​ൽ ഈ​സ്റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും. അ​ര​വി​ന്ദ്, ന​ന്ദ, ദി​ഷ, അ​നു​ശ്രീ, ബ​ൽ​റാം എ​ന്നി​വ​ർ​ക്കൊ​പ്പം പ്രേ​ക്ഷ​ക​രു​ടെ വോ​ട്ടു​ക​ളി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു മ​ത്സ​രാ​ർ​ഥി എ​ന്നി​വ​രാ​ണ് ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

പി​ന്ന​ണി ഗാ​യ​ക​രാ​യ കെ.​എ​സ്. ചി​ത്ര, സി​താ​ര, വി​ധു പ്ര​താ​പ്, ഹ​രി​ഹ​ര​ൻ, സു​ജാ​ത മോ​ഹ​ൻ എ​ന്നി​വ​രോ​ടൊ​പ്പം പ്ര​ത്യേ​ക അ​തി​ഥി വി​ദ്യ ബാ​ല​നും ​വേ​ദി​യി​ലെ​ത്തും. ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ പി​ന്ന​ണി ഗാ​യ​ക​രാ​യ ഹ​രി​ഹ​ര​നും സു​ജാ​ത മോ​ഹ​നും പാ​ന​ലി​ൽ ചേ​ർ​ന്ന് കി​രീ​ടം അ​ണി​യി​ക്കും. അ​ന്ന പ്ര​സാ​ദ്, ബി​ജു കു​ട്ട​ൻ, ബി​നു അ​ടി​മാ​ലി, മാ​വേ​ലി​ക്ക​ര ഷാ​ജി, ര​ശ്മി തു​ട​ങ്ങി ധാ​രാ​ളം ജ​ന​പ്രി​യ ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

Tags:    
News Summary - Star Singer Season 9 Grand Finale on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.