ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിനായി യു.എ.ഇയിൽ എത്തിയ താരങ്ങൾക്ക് ക്വാറൻറീനിൽ പരിശീലനകാലം. മൈതാനത്തിറങ്ങാൻ കഴിയില്ലെങ്കിലും റൂമിനുള്ളിലും ഹോട്ടൽ പരിസരത്തും ക്വാറൻറീൻ ആസ്വദിക്കുകയാണിവർ. പരസ്പരം ഇടപഴകുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ ഒറ്റക്കാണ് പരിശീലനം.
ക്വാറൻറീൻ നിർദേശങ്ങൾ ലംഘിക്കുന്നവർ പടിക്കുപുറത്താകുമെന്ന റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലിയുടെ മുന്നറിയിപ്പ് വന്നതോടെ താരങ്ങൾ കൂടുതൽ ജാഗ്രതയിലായിട്ടുണ്ട്.
മുംബൈ നായകൻ രോഹിത് ശർമ ഭാര്യ റിതികയോടൊപ്പം വ്യായാമം ചെയ്യുന്ന വിഡിയോയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. രാജസ്ഥാൻ റോയൽസ് താരങ്ങളുടെ കോവിഡ് പരിശോധന ടീമിെൻറ ഒൗദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുറികൾക്ക് പുറത്തിറങ്ങാതെയുള്ള പരിശീലനമാണ് കൂടുതൽ പേരും നടത്തുന്നത്. ബാൽക്കണികളിൽ നിന്നാണ് സംസാരം. ചൊവ്വാഴ്ച കൂടുതൽ വിദേശ താരങ്ങൾ ടീമിനൊപ്പം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.