മുംബൈ ഇന്ത്യൻസ്​ താരങ്ങളായ ആദിത്യ താരെയും ധവാൽ കുൽകർണിയും കുഞ്ഞുങ്ങളുമൊത്ത്​ ബീച്ചിൽ എത്തിയപ്പോൾ

ബീച്ചിൽ തകർത്തുകുളിച്ച്​ താരങ്ങൾ

ദുബൈ: ക്വാറൻറീൻ കഴിഞ്ഞ്​ പുറത്തിറങ്ങിയ ഐ.പി.എൽ താരങ്ങൾ ഇപ്പോൾ ഉല്ലാസ മൂഡിലാണ്​. ദുബൈയിലെയും അബൂദബിയിലെയും ഹോട്ടലിനോട്​ ചേർന്ന ബീച്ചുകളിലാണ്​ താരങ്ങളുടെ ആഘോഷം. കുടുംബ സമേതം​​ ബീച്ചിൽ ഉല്ലസിക്കുന്ന മുംബൈ ഇന്ത്യൻസ് താരങ്ങളുടെ ചിത്രം ടീമി​െൻറ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടപ്പോൾ രാജസ്​ഥാൻ ടീമും ഒന്നടങ്കം ബീച്ചിലെത്തി. ഭാര്യമാരും കുടുംബാംഗങ്ങളും ഉൾപ്പെടെയാണ്​ മുംബൈ ഇന്ത്യൻസ്​ ബീച്ചിലെത്തിയത്​.

താരങ്ങൾ ബീച്ചിൽ ഫുട്​ബാൾ കളിക്കുന്നതി​െൻറയും നീന്തുന്നതി​െൻറയും ദൃശ്യങ്ങളും ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. ദുബൈ റോയൽ മിറാഷ്​ ഹോട്ടലിൽ താമസിക്കുന്ന രാജസ്​ഥാൻ റോയൽസ്​ ടീമി​െൻറ ജഴ്​സി പ്രകാശനം ദുബൈ ബീച്ചിൽ വ്യത്യസ്​തമായാണ്​ സംഘടിപ്പിച്ചത്​.​ വിമാനത്തിൽനിന്ന്​ പാരച്യൂട്ട്​ വഴി ത​ാഴേക്കു​ പറന്നിറങ്ങിയ സ്​കൈ ഡൈവിങ്​ താരം ഡാനി റോമ​നാണ്​ രാജസ്​ഥാൻ ടീമി​െൻറ ജഴ്​സി ബീച്ചിൽ എത്തിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.