ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ഒാപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച തുടക്കം. ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻറ് അടച്ചിട്ട മൈതാനത്താണ് നടത്തുന്നത്. പരിക്കിനെ തുടർന്ന് സിമോണ ഹാലപ് പിന്മാറി. ഞായറാഴ്ച ഉച്ചക്ക് 12 മുതലാണ് വനിത വിഭാഗം മത്സരം. ഫൈനൽ 13ന്. 14 മുതലാണ് പുരുഷ വിഭാഗം മത്സരം. 20ന് ഫൈനൽ. കഴിഞ്ഞവർഷം കോവിഡ് തുടങ്ങിയ സമയത്തായിരുന്നു ടൂർണമെൻറ്. എങ്കിലും ഫൈനൽ വരെ കാണികളെ അനുവദിച്ചിരുന്നു. സിമോണ ഹാലപ് കൂടി പിന്മാറിയതോടെ നിലവിലെ പുരുഷ-വനിത ചാമ്പ്യന്മാരില്ലാതെയാണ് ടൂർണമെൻറ് നടക്കുന്നത്. നിലവിലെ പുരുഷ വിഭാഗം ചാമ്പ്യൻ നൊവാക് ദ്യോകോവിചും ഇക്കുറി കളിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.