ദുബൈ: രാജ്യത്ത് രൂപപ്പെട്ട അസ്ഥിര കാലാവസ്ഥയുടെ അന്തരീക്ഷം അവസാനിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴ വ്യാഴാഴ്ച വൈകുന്നേരത്തോടെ ശമിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ മാസത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ അധികൃതർ ശക്തമായ മുന്നൊരുക്കങ്ങൾ ഒരുക്കിയിരുന്നതിനാൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ വെള്ളിയാഴ്ച അതിവേഗ നടപടികളിലൂടെ നീക്കിയിട്ടുണ്ട്. അപൂർവം ഭാഗങ്ങളിലാണ് വെള്ളക്കെട്ടുകൾ ബാക്കിയുള്ളത്.
വിമാനത്താവളങ്ങളും മറ്റു ഗതാഗത സംവിധാനങ്ങളും സാധാരണ പോലെ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്ന ഇൻറർ സിറ്റി ബസ് സർവിസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.