അജ്മാൻ: അൽ നുഐമിയ കോമ്പ്രിഹെൻസിവ് പൊലീസ് സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ നടത്തുന്നതിനാൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം, അജ്മാൻ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് എന്നിവയുടെ സ്മാർട്ട് ആപ്പുകളോ വെബ്സൈറ്റുകളോ ഡിജിറ്റൽ സേവനങ്ങൾക്കായി ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അതേസമയം, സ്റ്റേഷനിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ അതേ പടി തുടരുമെന്നും അധികൃതർ അറിയിച്ചു. രണ്ട് പ്രധാന അതോറിറ്റികൾ വെള്ളിയാഴ്ച അവരുടെ വെബ്സൈറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയമാണ് വെബ്സൈറ്റിലെ ജിറ്റ്ബോട്ട് സംവിധാനം, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ താൽകാലികമായി റദ്ദാക്കിയതായി അറിയിച്ചത്. വെള്ളിയാഴ്ച 2.30 മുതൽ 3.30 വരെയായിരുന്നു സേവനം റദ്ദാക്കിയത്. അറ്റകുറ്റപ്പണികൾ മൂലം വെബ്സൈറ്റിലെ ഇലക്ട്രോണിക്സ് സേവനങ്ങളും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ നിർത്തിവെച്ചിരുന്നു. ഫെഡറൽ പ്രിവൻഷൻ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ വെബ്സൈറ്റ്, ആപ്ലിക്കേഷൻ എന്നിവയിലൂടെ നൽകിയിരുന്ന സേവനങ്ങൾ നിർത്തിയതായി ആഭ്യന്തര മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ശേഷമാണ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.