ദുബൈ: 'ഇയാൻ' കൊടുങ്കാറ്റ് വീശിയടിച്ച അമേരിക്കയിലെ ഫ്ലോറിഡയിൽനിന്ന് ഇമാറാത്തി പൗരന്മാരെ രക്ഷിച്ചു. കൊടുങ്കാറ്റ് മുന്നറിയിപ്പ് വന്നയുടൻതന്നെ യു.എസിലെ യു.എ.ഇ എംബസി ഇടപെട്ടാണ് വിമാനത്തിൽ പൗരന്മാരെ വാഷിങ്ടണിലെത്തിച്ചത്.
എംബസിയിലെത്തിച്ച ഇവരെ മുതിർന്ന ഉദ്യോഗസ്ഥ ഷൈമ ഗർഗാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചതായി അധികൃതർ ട്വിറ്ററിൽ കുറിച്ചു. അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീശിയത്. കൊടുങ്കാറ്റില്‍ കാറുകള്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. വൈദ്യുതിബന്ധങ്ങള്‍ തകരാറിലായി. 18 ലക്ഷം ആളുകളെയാണ് ഇത് ബാധിച്ചത്.
കുറഞ്ഞ എണ്ണം ഇമാറാത്തി പൗരന്മാരും കുടുംബങ്ങളുമാണ് ഈ മേഖലയിൽ താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.