ആയുസ്സിെൻറ ഔഷധക്കൂട്ടുകൾ നിറഞ്ഞ ഇന്ത്യയുടെ ആയുർവേദ വൈദ്യശാസ്ത്രം ലോകം കീഴടക്കുകയാണ്. ഈ സുവർണ ഘട്ടത്തിലാണ് ഇക്കുറി ദേശീയ ആയുർവേദ ദിനാചരണം. 2016 മുതലാണ് ദേശീയ ആയുർവേദ ദിനാചരണത്തിന് ഇന്ത്യ തുടക്കം കുറിച്ചത്. ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുകയും അതിരുകൾക്കപ്പുറത്തേക്ക് അതിനെ വ്യാപിപ്പിക്കുകയും ചെയ്യാൻ ദിനാചരണം വഴിയൊരുക്കുന്നു. ആയുർവേദത്തിെൻറ ചികിത്സാ തത്വങ്ങൾ പുതുതലമുറക്ക് അനുഭവവേദ്യമാക്കാൻ ബഹുമുഖ പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതും. പൗരാണികതയുടെ ഒൗഷധവഴികളെ പുതുകാലത്തിെൻറ ചികിത്സ ധാരകളുമായി ഇഴചേർക്കുേമ്പാൾ ആയിരങ്ങൾക്കാണ് അതിെൻറ ഗുണഫലം ലഭിക്കുന്നത്. ആധുനിക ജീവിത ശൈലികളുടെ ഉപോൽപന്നങ്ങളായ നിരവധി രോഗങ്ങൾക്ക് മികച്ച ഔഷധമായും ആയുർവേദം മാറുകയാണ്.
ആരോഗ്യകരവും സന്തോഷകരവുമായ ശീലങ്ങൾ നിറഞ്ഞ ജീവിത രീതിയിലൂടെ മികച്ച ആരോഗ്യം പുലർത്താൻ പ്രകൃതിയുമായി ഇണങ്ങിനിൽക്കുക മാത്രമാണ് അഭികാമ്യം. പൗരാണിക വൈദ്യശാസ്ത്രമായ ആയുർവേദം തന്നെയാണ് ഇതിനുള്ള ഒറ്റമൂലി.ആയുഃ വേദം എന്നീ രണ്ട് പദങ്ങളിൽനിന്നാണ് ആയുർവേദത്തിെൻറ പിറവി. 'ശരീരേന്ദ്രിയ സത്വാത്മ സംയോഗോ' അഥവാ ശരീരം, ഇന്ദ്രിയങ്ങൾ, സത്വം (മനസ്സ) എന്നിവയുടെ ഐക്യപ്പെടലാണ് ആയുർവേദം. ജീവിത ശൈലീമാറ്റം, ഭക്ഷണ ക്രമീകരണം, ഔഷധ സസ്യങ്ങളുടെ ഉപയോഗം, യോഗ എന്നിവ ആയുർവേദ ചികിത്സാ വഴിയുമായി ഏറെ ചേർന്നു നിൽക്കുന്നു. കൃത്യമായ നിരീക്ഷണ, പരിശോധനകളിലൂടെ രോഗാവസ്ഥയും പരിഹാര വഴികളും വിദഗ്ധ ആയുർവേദ ഡോക്ടർമാർക്ക് എളുപ്പം കണ്ടെത്താനാകും. ശമന ചികിത്സയാണ് ഇവിടെ പ്രധാനം. കഷായങ്ങൾ, അരിഷ്്ടങ്ങൾ, ചൂർണങ്ങൾ, രസായനങ്ങൾ എന്നിവ ചേർന്ന ഔഷധക്കൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾക്കെതിരെ പുറംതിരിഞ്ഞു നിൽക്കാൻ ആയുർവേദം ഒരുക്കമല്ല. നിരീക്ഷണ പരിശോധനകൾക്ക് കൃത്യത ലഭിക്കാൻ ഇത്തരം സാങ്കേതിക വിദ്യകൾ ഏറെ ഉപകരിക്കുന്നുണ്ട്. ശോധന, ശമന ചികിത്സകളാണ് ആയുർവേദത്തിൽ പ്രധാനം. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതാണ് ശോധന ചികിത്സ. ഔഷധ സസ്യങ്ങൾ ഉപയോഗിച്ചുള്ളതാണ് ശമന ചികിത്സ. അലോപ്പതി മരുന്നുകൾ കഴിക്കുന്നവർക്ക് അതു നിർത്താതെ തന്നെ രോഗമുക്തി എളുപ്പമാക്കാം. ഇതിനായി ആയുർവേദത്തെ അവലംബിക്കുന്നവർ ധാരാളം. ബദൽ ചികിത്സാ സംവിധാനങ്ങളുടെ ശക്തിസസൗന്ദര്യം തന്നെയാണ് ആയുർവേദ ദിനാചരണത്തിലൂടെ വെളിപ്പെടുന്നതും.
ദിനാചരണ ലക്ഷ്യങ്ങൾ
* ആയുർവേദത്തെ മുഖ്യധാരയിലേക്ക് ഉയർത്തുക
* ആയുർവേദത്തിനും തനതു ചികിത്സാ തത്വങ്ങൾക്കും ഊന്നൽ നൽകുക
* ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തി രോഗാവസ്ഥകളും മരണനിരക്കും ഗണ്യമായി കുറക്കുക
* ദേശീയ ആരോഗ്യ നയത്തിനും പരിപാടികൾക്കും കരുത്തേകുന്നതിന് ആയുർവേദ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക
* ആയുർവേദ ചികിത്സാ സംവിധാനം ദേശീയതലത്തിലും ആഗോളതലത്തിലും വ്യാപിപ്പിക്കാനുള്ള നടപടികൾ ആവിഷ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.