ദുബൈ: വനിതകളെയും അധ്വാനിക്കുന്നവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നാടാണ് യു.എ.ഇ. കാർ മെക്കാനിക്കുകളുടെ ലോകത്ത് സ്ത്രീകൾക്ക് സ്ഥാനമില്ലെന്ന തെറ്റിദ്ധാരണകളെ പൊളിച്ചടുക്കിയ ആദ്യ ഇമാറാത്തി കാർ മെക്കാനിക് ഹുദ അൽ മത്റുശിയെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് അറേബ്യൻ ജനത. ഹുദയെ തേടി കഴിഞ്ഞ ദിവസം എത്തിയത് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ സാക്ഷാൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ ഫോൺ കോളാണ്. ഒരു രാജ്യം അവരുടെ ജനതയുടെ കഠിനാധ്വാനത്തെ എത്രമാത്രം വിലമതിക്കുന്നു എന്നതിെൻറ ഉദാഹരണമാണ് രാജ്യത്തിെൻറ ഭരണാധികാരിയുെട ഫോൺ കോൾ.
സ്വപ്രേരണയാൽ മുന്നിട്ടിറങ്ങി കാർ മെക്കാനിക്കായ ഹുദ അൽ മത്റൂശിയെ കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ട ശേഷമാണ് ൈശഖ് മുഹമ്മദ് ഫോണിൽ വിളിച്ചത്.
ഫോൺ വിളിക്കാൻ വൈകിയതിന് ക്ഷമ ചോദിച്ചായിരുന്നു ൈശഖ് മുഹമ്മദ് സംസാരം തുടങ്ങിയത്. തെൻറ രാജ്യത്ത് ഇങ്ങനെയുള്ള സ്ത്രീകൾ ഉള്ളതിൽ അഭിമാനിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞപ്പോൾ ഹുദയുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിഞ്ഞു. തെൻറ കാർ നന്നാക്കാനുണ്ടെന്ന ശൈഖ് മുഹമ്മദിെൻറ തമാശ പൊട്ടിച്ചിരിയോടെയാണ് ഹുദ വരവേറ്റത്. പരസ്പരം റമദാൻ ആശംസകളും പങ്കുവെച്ചാണ് സംസാരം അവസാനിപ്പിച്ചത്.
36 വയസുകാരിയായ ഹുദ കാറുകളോടുള്ള കമ്പം മൂലമാണ് മെക്കാനിക്കിെൻറ ജോലി തെരഞ്ഞെടുത്തത്. ഷാർജയിൽ സ്വന്തമായി കാർ വർക്ഷോപ് നടത്തുകയാണ്. കുട്ടിക്കാലത്ത് കളിപ്പാട്ട കാറുകൾ അഴിച്ചുനോക്കി അതിെൻറ പ്രവർത്തനങ്ങൾ പഠിച്ചത് മുതൽ തുടങ്ങിയ ആഗ്രഹമാണ്. കഴിഞ്ഞ 16 വർഷമായി ഈ മേഖലയിൽ പ്രൊഫഷനലാകണമെന്ന ആഗ്രഹം മനസിലുണ്ട്. കഴിഞ്ഞ വർഷമാണ് ഹുദ കാറുകളുടെ ലോകത്തേക്ക് നേരിട്ടിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.