യമനി​െൻറ കഥയുമായി 'ഖാത്തു ചവയ്​ക്കുന്ന തെരുവുകൾ'

പ്രസിദ്ധ യമൻ കഥാകൃത്തും നോവലിസ്​റ്റുമായ സൈദ് മുതീഹ് ദമാജി​െൻറ (1943- 2000) സമ്പൂർണ കഥാ സമാഹാരത്തിൽനിന്ന്​ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്തകമാണ്​ 'ഖാത്തു ചവയ്ക്കുന്ന തെരുവുകൾ'. എഴുത്തുകാരനും പ്രഭാഷകനും വളവന്നൂർ അൻസാർ കോളജ് അസിസ്​റ്റൻറ് പ്രഫസറുമായ ഡോ. എ.ഐ. അബ്​ദുൽ മജീദ് ആണ് ഭാഷാന്തരം നിർവഹിച്ചത്.

യമൻ ഭരണകൂടത്തി​െൻറ ചെയ്തികളും കൊട്ടാരത്തിലെ സംഭവങ്ങളുമാണ് നോവലി​െൻറ ഇതിവൃത്തം. യമൻ കഥകൾ എന്നും അറബ് ലോകത്ത് വേറിട്ടുനിൽക്കുന്നു. കർഷകർ, മണ്ണിനു വേണ്ടിയുള്ള പോരാട്ടങ്ങൾ, ഭൂപ്രഭുക്കൾക്കെതിരെയുള്ള സമരങ്ങൾ, കച്ചവടക്കാർ, ആയുധം വിൽക്കുന്നവർ, യമനികൾ എപ്പോഴും ചവക്കുന്ന പ്രസിദ്ധമായ ഖാത്ത് ഇലയും സൊറ പറച്ചിലും, പ്രവാസം, യമൻ നാഗരികത തുടങ്ങിയവയെല്ലാം ഈ യമൻകഥകളുടെ പ്രമേയമാണ്. മലയാളികൾ ഏറെ ഇഷ്​ടപ്പെടുന്ന പ്രമേയമാണ് ദിസൈ​െൻറ കഥകൾ. ആഭ്യന്തരകലാപങ്ങൾ യമനി​െൻറ സ്വാസ്ഥ്യം കെടുത്തുമ്പോഴും സാഹിത്യരംഗത്ത് ശ്രദ്ധേയമായ കാൽവെപ്പ് നടത്താൻ അവർക്ക് സാധിച്ചെന്നത് പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്നു.

സൈദി​െൻറ സമ്പൂർണ കഥാസമാഹാരം 2010ലാണ് പുറത്തിറങ്ങിയത്. വിവിധ യൂനിവേഴ്സിറ്റികളിൽ അദ്ദേഹത്തി​െൻറ കൃതികളെ കുറിച്ചു ഗവേഷണം നടക്കുന്നു.ഷാർജ ബുക്ക്​ ഫെയറിൽ പുറത്തിറക്കുന്ന ഈ മലയാളം വിവർത്തനത്തി​െൻറ പ്രസാധകർ കോഴിക്കോട് ലിപി ബുക്ക്സ് ആണ്. മലപ്പുറം നിലമ്പൂരിനടുത്ത് വെള്ളിമുറ്റമാണ് ഡോ.എ.ഐ. അബ്​ദുൽ മജീദി​െൻറ സ്വദേശം. നിരവധി അന്താരാഷ്​ട്ര സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. വളവന്നൂർ അൻസാർ റിസർച് ആൻഡ് പി.ജി ഡിപ്പാർട്മെൻറ് (അറബി) ഗവേഷക ഗൈഡ് കൂടിയാണ് അദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.