അബൂദബി: കോവിഡ് മഹാമാരിയെ നേരിടുന്നതിന് രാജ്യത്തെ പ്രാപ്തമാക്കിയത് പ്രാരംഭത്തിലേയുള്ള നടപടികളും പ്രതിരോധ തന്ത്രങ്ങളുമെന്ന് അബൂദബി ഹെല്‍ത് സര്‍വീസസ് കമ്പനിയും ഓക്സ്ഫഡ് ബിസിനസ് ഗ്രൂപ്പും തയ്യാറാക്കിയ കോവിഡ്^19 റെസ്പോണ്‍സ് റിപ്പോര്‍ട്ട്.
കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യുന്നതില്‍ അതിശക്തമായ സമീപനമാണ് അബൂദബിയും യു.എ.ഇ ഒട്ടാകെയും സ്വീകരിച്ചതെന്ന് സേഹ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ടെറക് ഫാതേ റിപോര്‍ട്ടില്‍ പറയുന്നു. കോവിഡിെൻറ മൂര്‍ധന്യവേളയില്‍ സേഹ ഡ്രൈവ്ത്രൂ പരിശോധനാകേന്ദ്രങ്ങളും കോവിഡ് രോഗികള്‍ക്കുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളും ആരംഭിക്കുകയും രോഗികളുടെ വര്‍ധനവിെൻറ അടിസ്ഥാനത്തില്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
കോവിഡ് മൂലമുള്ള ആരോഗ്യപ്രതിന്ധിയെ മറികടക്കാന്‍ സേഹ വന്‍തോതില്‍ ആരംഭിച്ച പരിശോധനാ, വാക്സിനേഷന് കേന്ദ്രങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ വേളകളില്‍ സേഹ കൂടുതല്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയും കൃത്യമായി ഇടപെട്ടു. സ്കൂളുകളും മാളുകളും അടച്ചും നിശാ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും അൽഹുസ്ന് ആപ്പ് അവതരിപ്പിച്ചുമൊക്കെ രോഗവ്യാപനം നിയന്ത്രിക്കുകയുണ്ടായി. കോവിഡ് ബാധിതര്‍ക്കു വേണ്ടി ഫീല്‍ഡ് ആശുപത്രികള്‍ തുറന്നും വാക്സിനേഷന് കേന്ദ്രങ്ങള്‍ തുറന്നും കോവിഡ് പ്രതിരോധത്തിന് സേഹ പിന്തുണ നല്കി.
ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കിയതിനാല്‍ ആധുനികവും ഗുണപ്രദവുമായ പൊതുജനാരോഗ്യ സംവിധാനം വികസിപ്പിക്കാന്‍ അബൂദബിക്ക് സാധിച്ചതായി ഓക്സ്ഫോഡ് ബിസിനസ് ഗ്രൂപ്പിെൻറ പശ്ചിമേഷ്യന്‍ ഡയറക്ടര്‍ ജന ട്രീക്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.