കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിൽ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു

അബൂദബി: കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിലെ വീടിന്‍റെ കോണിപ്പടിയിൽനിന്ന് വീണുമരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂനിവേഴ്സിറ്റി ഇന്‍റർനാഷനൽ അക്രെഡിറ്റേഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്‍റെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്.

അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിന്‍റെ കോണിപ്പടി ഇറങ്ങവേ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം കാരണം മരിക്കുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ സഹോദരങ്ങളാണ്.

Tags:    
News Summary - Student from Kannur fell down the stairs and died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.