അൽഐൻ: അർബുദത്തെ അതിജീവിക്കുന്നവർക്കായി നടന്നുകൊണ്ടിരിക്കുന്ന ഹെയർ ഡൊണേഷൻ ചാരിറ്റി കാമ്പയിൻ ‘ഹെയർ ഫോർ ഹോപ്പ്’ എന്ന പേരിൽ അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ അതിന്റെ രണ്ടാം ഘട്ടം സംഘടിപ്പിച്ചു.
സ്കൂളിന്റെ ഹെയർ ഡൊണേഷൻ ചാരിറ്റി കാമ്പയിന്റെ ആദ്യ ഘട്ടത്തിന് നല്ല പ്രതികരണങ്ങൾ ലഭിച്ചതിനാൽ, രണ്ടാം ഘട്ടത്തിൽ കൂടുതൽ ഉത്സാഹത്തോടെയാണ് വിദ്യാർഥികളും മറ്റും പങ്കാളികളായത്. 26 പേർ മുടി മുറിച്ചുനൽകിയതിൽ ആറു രക്ഷിതാക്കളും അഞ്ച് അധ്യാപികമാരും പങ്കാളികളായി.
അർബുദ രോഗികൾക്ക് കീമോ ചികിത്സ നൽകുമ്പോൾ കൊഴിഞ്ഞുപോകുന്ന മുടിക്ക് പകരമായി വിഗ് തയാറാക്കി നൽകാനാണ് മുടി മുറിച്ചുനൽകുന്നത്. അർബുദംകൊണ്ട് വിഷമിക്കുന്നവരുടെ സന്തോഷത്തിനായി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. ലോക്ക് ഓഫ് ഹോപ്പ്, ദുബൈ, അൽ മുബാസറ സലൂൺ അൽഐൻ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.