ദുബൈ: പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ആദരിച്ചു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച തൃശൂർ ജില്ലയിൽനിന്നുള്ള ഫിദ റഷീദ്, റിയ റഷീദ് എന്നീ വിദ്യാർഥികൾക്ക് അബൂദബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹസീന ബീഗം ഉപഹാരം സമർപ്പിച്ചു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഹോട്ട്പാക്ക് ഗ്ലോബൽ എം.ഡി അബ്ദുൽ ജബ്ബാർ മുഖ്യാതിഥിയായിരുന്നു.
കൂടുതൽ മാർക്ക് േനടി വിജയിച്ച സഫ ഫാത്തിമ, നജാഹ് ഫാത്തിമ, നഹ്ദ നൗഷാദ്, മുഹമ്മദ് ബിൻ ഷമീർ, ഷഹബ ഷൗക്കത്ത്, നഹാൽ നൗഷാദ്, മർവ ഷറഫുദ്ദീൻ, റിയ കരീം, റെയ്ഹാൻ മുഹമ്മദ്, ഹന ഹനീഫ, ഹിസാന മുസ്തഫ, ഫർഹാ മുഹമ്മദ് എന്നിവർക്ക് ഉപഹാരങ്ങൾ യഥാക്രമം ജുമാ അൽ മെഹ്രി ബിസിനസ് ഗ്രൂപ് ഡെവലപ്മെൻറ് മാനേജർ ഷാനുബ, മോട്ടിവേറ്റീവ് െട്രയ്നർ ജെഫു ജൈലാഫ്, ജലീൽ പട്ടാമ്പി, ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ, സെക്രട്ടറി പി.എ. ഫാറൂഖ്, ജില്ല പ്രസിഡൻറ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, ഭാരവാഹികളായ ആർ.വി.എം മുസ്തഫ, കബീർ ഒരുമനയൂർ, മുഹമ്മദ് അക്ബർ ചാവക്കാട്, ബഷീർ സൈദ്, സീനിയർ നേതാക്കളായ ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഗസ്നി, നൗഷാദ് ടാസ് തുടങ്ങിയവർ സമർപ്പിച്ചു.
മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹമീദ് വടക്കേക്കാട്, സത്താർ മാമ്പ്ര, അബു ഷമീർ, മുഹമ്മദ് സാദിഖ്, ഹനീഫ തളിക്കുളം മുസമ്മിൽ തലശ്ശേരി, മുസ്തഫ നെടുംപറമ്പ്, ഹംസ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.