ദുബൈ: ഡിസ്പോസിബ്ൾ ഫുഡ് പാക്കേജിങ് ഉൽപന്നങ്ങളുടെ ലോകത്തിലെ മുൻനിര നിർമാതാക്കളായ ഹോട്ട്പാക്ക് ഗ്ലോബൽ, തങ്ങളുടെ കോർപറേറ്റ് മാനേജ്മെൻറ് ടീമിൽ സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് വിഭാഗം വൈസ് പ്രസിഡൻറായി സുഹൈൽ അബ്ദുല്ലയെ നിയമിച്ചു. ഗ്രൂപ്പിെൻറ കോർപറേറ്റ് സ്ട്രാറ്റജിക്ക് സുഹൈൽ നേതൃത്വം നൽകുമെന്നും സഖ്യങ്ങൾ, ലയനങ്ങൾ, ഏറ്റെടുക്കലുകൾ (എം ആൻഡ് എ.എസ്) എന്നിവക്ക് പുറമെ, തന്ത്രപരമായ നിക്ഷേപങ്ങളും അദ്ദേഹത്തിെൻറ ചുമതലയിൽപെടുമെന്നും ഹോട്ട്പാക്ക് പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ, ഹോട്ട്പാക്ക് സൗദി അറേബ്യൻ കൺട്രി ഹെഡും സുഹൈൽ ആയിരിക്കും.
ആഗോള, മേഖല സാന്നിധ്യം മെച്ചപ്പെടുത്തുന്നത് തുടരുന്ന ഹോട്ട്പാക്കിന് ബിസിനസ് നിർദേശങ്ങൾക്കും പുതിയ നിക്ഷേപങ്ങൾക്കും സുഹൈലിെൻറ വൈദഗ്ധ്യം കൂടുതൽ മൂല്യം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോട്ട്പാക്ക് ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു. ഇൗ വർഷം നാലാം പാദത്തിൽ ദുബൈയിൽ 250 ദശലക്ഷം ദിർഹമിെൻറ റിജിഡ് പി.ഇ.ടി പാക്കേജിങ് സൗകര്യവും ഇ-കോമേഴ്സ് ഹബ്ബും തുറന്ന് ഉൽപാദന അടിത്തറ വിപുലീകരിക്കുമെന്ന് ഹോട്ട്പാക്ക് അടുത്തിടെ നടത്തിയ പ്രഖ്യാപനത്തെത്തുടർന്നാണ് പുതിയ നിയമനം. സുഹൈൽ നേരത്തെ സാബിക്, ഇറാം ഗ്രൂപ് എന്നിവയിൽ സുപ്രധാന പദവികൾ വഹിച്ചിരുന്നു. 'നല്ല നാളേക്കായി സുസ്ഥിര പാക്കേജിങ്' എന്ന വിഷയത്തിൽ ഹോട്ട്പാക്ക് 26ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.