ദുബൈ: ദൃശ്യമായി. ഇതോടെ സീസണിലെ കൊടുംചൂടിന് വിരാമമാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വ്യാഴാഴ്ച മുതൽ നക്ഷത്രം വാനിൽ പ്രത്യക്ഷപ്പെട്ടതായി ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്റർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 53 ദിവസം നീണ്ടുനില്‍ക്കുന്ന ‘സുഹൈല്‍’ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് കണക്കാക്കുന്നത്.
കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് നക്ഷത്രം തെളിഞ്ഞത്. സുഹൈൽ പ്രത്യക്ഷപ്പെട്ട് 40 ദിവസങ്ങള്‍ക്കുശേഷമായിരിക്കും രാജ്യത്ത് ശൈത്യകാലം ആരംഭിക്കുക.അതേസമയം, വേനൽക്കാലത്തുനിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ തുടക്കമായാണ് സുഹൈല്‍ ദൃശ്യമായതെങ്കിലും പെട്ടെന്ന് ചൂട് കുറയില്ല. ഘട്ടം ഘട്ടമായിട്ടായിരിക്കും താപനിലയില്‍ മാറ്റമുണ്ടാവുക.
നിലവിൽ പകൽ സമയത്ത് ഉയർന്നുനിൽക്കുന്ന അന്തരീക്ഷ താപനില വരുംദിവസങ്ങളിൽ കുറയും. രാത്രികാലത്ത് തണുപ്പ് പതിയെ കൂടാനും തുടങ്ങും. രാജ്യത്തെ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യത്തിലും വരുംദിവസങ്ങളില്‍ മാറ്റമുണ്ടാകും. ഇനിയുള്ള രണ്ടു മാസക്കാലം പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. ഒക്ടോബറോടെ രാവും പകലും തുല്യ ദൈര്ഘ്യത്തിലെത്തും. ഇന്റർനാഷനൽ അസ്ട്രോണമി സെന്റർ പറയുന്നതനുസരിച്ച്, സിറിയസിനു ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ഇത് ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയാണ്. സെപ്റ്റംബർ അവസാനത്തോടെ സുഹൈൽ രാത്രി ആകാശത്തിന്റെ മധ്യനിരയിലേക്ക് എത്തുന്നതോടെ കാലാവസ്ഥ കൂടുതൽ മെച്ചപ്പെടും, താപനില താഴോട്ട് കുറയും.
അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നക്ഷത്രമാണ് സുഹൈല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.