ദുബൈ: യു.എ.ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനിയാദി ഭൂമിയിൽ തിരിച്ചെത്തി. തിങ്കളാഴ്ച യു.എ.ഇ സമയം രാവിലെ 8.17ന് ഫ്ലോറിഡ ജാക്‌സൺവില്ലെ തീരത്ത് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. 186 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് അൽ നിയാദി ഉൾപ്പെടെയുള്ള സംഘത്തിന്റെ മടക്കം. ഭൂമിയിലേക്ക് മടങ്ങുന്ന കാഴ്ച ഏവര്‍ക്കും തത്സമയം കാണാനുള്ള സൗകര്യം ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എം.ബി.ആര്‍.എസ്.സി) ഒരുക്കിയിരുന്നു.
അല്‍ നിയാദിക്കൊപ്പം നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്ദ്രേ എന്നിവരുമുണ്ടായിരുന്നു. ദീർഘകാല ഗവേഷണങ്ങൾക്കായി മാർച്ച് മൂന്നിനാണ് നിയാദിയും സംഘവും ബഹിരകാശത്തേക്ക് പുറപ്പെട്ടത്. ഇതിനകം 200ലധികം പരീക്ഷണങ്ങൾ സംഘം പൂർത്തിയാക്കി.
ബഹിരാകാശ പര്യവേക്ഷണത്തിൽ വൻ മുന്നേറ്റം കൈവരിച്ചതിന് മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നതായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. യു.എ.ഇയിലെ ജനങ്ങൾ വളരെയധികം അഭിമാനിക്കുന്നു. നിങ്ങൾ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.