സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം വ്യാഴാഴ്ച

ദു​ബൈ: സാ​ങ്കേതിക പ്രശ്നങ്ങളെ തുടർന്ന്​ മാറ്റിവെച്ച സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്‍റെയും ബഹിരാകാശ യാത്ര മാർച്ച്​ രണ്ടിന്​ നടക്കുമെന്ന്​ നാസ അറിയിച്ചു. യു.എ.ഇ സമയം രാവിലെ 9.34ന് ​ഫ്ലോറിഡയിലെ ​കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ നിന്നായിരിക്കും വിക്ഷേപണം. ചൊവ്വാഴ്ച കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ്​ വ്യാഴാഴ്ചത്തേക്ക്​ മാറ്റിയത്​.

ഗ്രൗണ്ട്​ സിസ്റ്റത്തിലെ സാ​ങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും നാസ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വിക്ഷേപണത്തിന്​ രണ്ടര മിനിറ്റ്​ മുമ്പാണ്​ റദ്ദാക്കിയത്​. എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമായിരുന്നു റദ്ദാക്കൽ. യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍ററിൽ എത്തിയിരുന്നു.

എന്നാൽ, വിക്ഷേപണം നീട്ടിയതായി അധികൃതർ അറിയിക്കുകയായിരുന്നു. ആ​റു​മാ​സം നീ​ളു​ന്ന ദൗ​ത്യ​ത്തി​നാണ്​ നിയാദി അടക്കം നാല്​ പേർ തയാറെടുക്കുന്നത്​​. നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​രാ​ണ് ഒ​പ്പ​മു​ള്ള​ത്.

Tags:    
News Summary - Sultan AlNeyadi space mission on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.