ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ‘എ ​കാ​ൾ ഫ്രം ​സ്​​പേ​സ്​’ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കാ​നെ​ത്തി​യ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യു​ടെ മ​ക്ക​ൾ റാ​ശി​ദും അ​ബ്​​ദു​ല്ല​യും. സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി

'ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന്​ എ​ന്ത് കൊ​ണ്ടു​വ​രും' മകന്റെ ചോദ്യത്തിന് പുഞ്ചിരിയോടെ മറുപടി നൽകി അൽ നിയാദി

ദു​ബൈ: യു.​എ.​ഇ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന ‘എ ​കാ​ൾ ഫ്രം ​സ്​​പേ​സ്​’ പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​യി മ​ക്ക​ൾ എ​ത്തി​യ​ത്​ കൗ​തു​ക​മാ​യി. അ​ൽ നി​യാ​ദി​യു​ടെ മ​ക്ക​ളാ​യ റാ​ശി​ദ്​ സു​ൽ​ത്താ​നും അ​ബ്​​ദു​ല്ല സു​ൽ​ത്താ​നു​മാ​ണ്​ ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ന​ട​ന്ന സം​വാ​ദ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​ത്. സു​ൽ​ത്താ​ന്‍റെ പി​താ​വ്​ സൈ​ഫ്​ അ​ൽ നി​യാ​ദി​ക്കൊ​പ്പ​മാ​ണ്​ ഇ​വ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. ഉ​മ്മു​ൽ​ഖു​വൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്.

ച​ട​ങ്ങി​ൽ അ​ൽ നി​യാ​ദി മ​ക്ക​ൾ ര​ണ്ടു​​പേ​രു​ടെ​യും ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. മൂ​ത്ത​യാ​ളാ​യ റാ​ശി​ദി​ന്‍റെ ചോ​ദ്യം ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചു​വ​രു​മ്പോ​ൾ ത​ങ്ങ​ൾ​ക്ക്​ എ​ന്ത് കൊ​ണ്ടു​വ​രു​മെ​ന്നാ​യി​രു​ന്നു. പു​ഞ്ചി​രി​യോ​ടെ ചോ​ദ്യ​ത്തെ നേ​രി​ട്ട അ​ദ്ദേ​ഹം, നി​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സ​ർ​പ്രൈ​സാ​യി എ​ന്നു പ​റ​ഞ്ഞാ​ണ്​ മ​റു​പ​ടി തു​ട​ങ്ങി​യ​ത്.

ഭാ​ഗ്യ​ചി​ഹ്ന​മാ​യ ‘സു​ഹൈ​ൽ’ പാ​വ​യും പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്ന്​ മ​ക​ന്​ മ​റു​പ​ടി ന​ൽ​കി. ഭൂ​മി​യി​ൽ താ​ങ്ക​ൾ​ക്ക്​ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട കാ​ര്യ​മെ​ന്താ​ണ്​ എ​ന്നാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ മ​ക​ൻ അ​ബ്​​ദു​ല്ല​യു​ടെ ചോ​ദ്യം. നീ​യാ​ണെ​നി​ക്ക്​ ഭൂ​മി​യി​ൽ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത്​ എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ഈ ​ചോ​ദ്യ​ത്തെ അ​ദ്ദേ​ഹം നേ​രി​ട്ട​ത്. നേ​ര​ത്തെ ലൂ​വ​ർ അ​ബൂ​ദ​ബി​യി​ലെ ‘എ ​കാ​ൾ ഫ്രം ​സ്​​പേ​​സ്​’ പ​രി​പാ​ടി​യി​ലും പി​താ​വ്​ സൈ​ഫ്​ അ​ൽ നി​യാ​ദി പ​​ങ്കെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Sultan Al Neyadi speaks to his children from space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.