വിലയിലെ കൃത്രിമം കണ്ടെത്താൻ വ്യാപക പരിശോധന 

അബൂദബി: മൂല്യവർധിത നികുതി (വാറ്റ്​) മറയാക്കി വിലയിൽ കൃത്രിമം കാണിക്കുന്ന ചില്ലറവിൽപനക്കാ​െര പിടികൂടാൻ ഉപഭോക്​തൃകാര്യ ഇൻസ്​പെക്​ടർമാർ നൂറുകണക്കിന്​ ഉൽപന്നങ്ങൾ ഒാരോ ദിവസവും പരിശോധിച്ചുവരുന്നതായി സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് ആൽ മൻസൂരി വ്യക്​തമാക്കി. 
ഉപഭോക്​താക്കളിൽനിന്ന്​ അന്യായ വില ഇൗടാക്കുന്നത്​ തടയാൻ 600ഒാളം പ്രധാന ഉൽപന്നങ്ങൾ കർശന പരിശോധനക്ക്​ വിധേയമാക്കുന്നതായും മന്ത്രി പറഞ്ഞു. അബൂദബിയിൽ ഫെഡറൽ നാഷനൽ കൗൺസിൽ അംഗങ്ങളോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

400 ഒൗട്ട്​ലെറ്റുകളിൽനിന്നുള്ള 600 ഉൽപന്നങ്ങളുടെ വിലവിവര പട്ടിക പ്രതിവാര അടിസ്​ഥാനത്തിൽ പരിശോധിക്കുന്നതായി അദ്ദേഹം വിശദമാക്കി. വാറ്റ്​ പ്രാബല്യത്തിലായതിന്​ ശേഷം വിവിധ ഒൗട്ട്​ലെറ്റുകളിലായി 13,000ത്തിലധികം പരിശോധനകൾ നടത്തി. ഇതുവരെ 1,918 പരാതികൾ ലഭിക്കുകയും 164 പരാതികളിൽ പിഴ വിധിക്കുകയും ചെയ്​തു. തുടക്കത്തിൽ ചില സ്​ഥാപനങ്ങൾ വാറ്റ്​ മുതലെടുപ്പ്​ നടത്തിയിരുന്നെങ്കിലും ഇപ്പോൾ സാഹചര്യം യഥാവിധി കൈകാര്യം ചെയ്യുന്നുണ്ട്​. നിയമലംഘനം നടത്തിയ കടകൾ കണ്ടെത്തി അടച്ചുപൂട്ടി. 

വാറ്റ്​ സംബന്ധമായ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ ഫെഡറൽ^ത​േ​ദ്ദശീയ സംഘടനകളുമായി സഹകരിച്ച്​ പ്രവർത്തിക്കുന്നതായും മന്ത്രി വ്യക്​തമാക്കി. വാറ്റ്​ പ്രാബല്യത്തിലായതിന്​ ശേഷം 17 ദിവസം അടിയന്തര യോഗം ചേർന്നു. ചെറിയ മൂല്യമുള്ള നാണയങ്ങളുടെ ഇടപാട്​ കുറഞ്ഞ പ്രശ്​നമായിരുന്നു ആദ്യമുണ്ടായിരുന്നത്​. ഇൗ പ്രശ്​നം യു.എ.ഇ സെൻട്രൽ ബാങ്ക്​ ഇടപെട്ട്​ പരിഹരിച്ചിട്ടുണ്ട്​. വാറ്റ്​ ബോധവത്​കരണം നടത്തുന്നതിലും മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്​. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളിലൂടെയും 241 ബോധവത്​കരണ കാമ്പയിനുകൾ നടത്തിയെന്നും മന്ത്രി വ്യക്​തമാക്കി.

ചില മേഖലകളിൽ അന്യായമായ വിലവർധന ഉണ്ടായതായി എഫ്​.എൻ.സി അംഗം അഹ്​മദ്​ ആൽ നു​െഎമി വാദിച്ചു. 2017 അവസാനം അറബി പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ഉദ്ധരിച്ച്​ വാറ്റ്​ വന്നതോടെ ചില ഉൽപന്നങ്ങൾക്ക്​ 42.5 ശതമാനം വരെ വിലവർധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമാണ സാമഗ്രികൾക്ക്​ 17 ശതമാനം വിലവർധനയുണ്ടായി. ഇത്​ വിപണിയെ ബാധിച്ചിട്ടുണ്ട്​. ചില കച്ചവടക്കാർ സാഹചര്യം സമഗ്രമായി ഗ്രഹിക്കാത്തതിനാൽ ഉൽപന്നങ്ങൾക്ക്​ അവിശ്വസനിയമായ വില ഇൗടാക്കുന്ന സാഹചര്യമുണ്ടായതായും അഹ്​മദ്​ ആൽ നു​െഎമി പറഞ്ഞു. ഇക്കാര്യങ്ങളിൽ ഫെബ്രുവരിയോടെ സ്​ഥിരത കൈവരിച്ചതായും വരും മാസങ്ങളിൽ കൂടുതൽ സ്​ഥിരതയാർജിക്കുമെന്നും മന്ത്രി പ്രതികരിച്ചു. 

Tags:    
News Summary - sultan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.