ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ പിറന്നാൾ ആഘോഷ ചിത്രം ലോകമാകെ വൈറലാകുന്നു. ശൈഖ് സുൽത്താൻ ബാർബിക്യു തയ്യാറാക്കുന്നതിെൻറയും കേക്ക് മുറിക്കുന്നതിെൻറയും ഫോട്ടോകളാണ് പ്രചരിക്കുന്നത്.
സുൽത്താെൻറ മകളും ഷാർജ നിക്ഷേപ വികസന അതോറിറ്റി ചെയർ പെഴ്സനുമായ ശൈഖ ബുദൂർ ബിൻത് മുഹമ്മദ് ആൽ ഖാസിമിയാണ് ഹാപ്പി ബർത്ത് ഡേ ഡാഡ് എന്ന അടിക്കുറിപ്പോടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വെളുത്ത വസ്ത്രത്തിന് മുകളിൽ ഗ്രാൻറ് കിങ് ഓഫ് ബാർബിക്യു എന്നെഴുതിയ കറുത്ത മേൽ വസ്ത്രം അണിഞ്ഞാണ് സാംസ്കാരിക നായകൻ പിറന്നാളാഘോഷ വിഭവങ്ങൾ തയ്യാറാക്കുന്നത്. വിക്കിപീഡിയ പ്രകാരം ജൂലൈ ആറ് 1939 ആണ് ശൈഖ് സുൽതാെൻറ ജൻമദിവസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.