അബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന 26ാമത് അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘വേനല്‍ വിസമയ’ത്തിന് തുടക്കമായി. മോട്ടിവേഷന്‍ സ്പീക്കര്‍ ജാബിര്‍ സിദ്ദീഖാണ് 16 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഇത്തവണ 100 കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം ഉള്ളത്. കുട്ടികളിലെ ജന്മവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. അബൂദബി ആഭ്യന്തര മന്ത്രാലയത്തിലെ ക്യാപ്റ്റന്‍ അലി അല്‍ റുമൈതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ട്രഷറര്‍ അജാസ് അപ്പാടത്ത്, എല്‍.എല്‍.എച്ച് ആശുപത്രി സ്പെഷലിസ്റ്റ് പീഡിയാട്രീഷന്‍ ഡോ. അഫീദ് ഇബ്രാഹീം, സമ്മര്‍ ക്യാമ്പ് ഇന്‍ചാര്‍ജും സമാജം വൈസ് പ്രസിഡന്റുമായ രേഖീന്‍ സോമന്, ഐ.എസ്.സി പ്രസിഡന്റ് ജോണ്‍ പി. വര്‍ഗീസ്, സമാജം മുന്‍ പ്രസിഡന്റ് ബി. യേശുശീലന്‍, വനിതാ ജോ. കണ്‍വീനര്‍ രാജലക്ഷ്മി സജീവ് എന്നിവർ സംസാരിച്ചു. സമാജം കമ്മിറ്റി അംഗങ്ങളായ എ.എം. അന്‍സാര്‍, മനു കൈനകരി, ബിജു വാര്യര്‍, റഷീദ് കാഞ്ഞിരത്തില്‍, ടോമിച്ചന്, അനില്‍കുമാര്‍ ടി.ഡി, വനിതാ ജോ. കണ്‍വീനര്‍ അമൃതാ അജിത്, ക്യാമ്പ് കോഓഡിനേറ്റര്‍മാരായ സുധീഷ് കൊപ്പം, അഭിലാഷ്, സാജന്, പുന്നൂസ് ചാക്കോ, ഷാജികുമാര്‍, സിറാജ്, ബദരിയാ, ശ്രീദേവി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.