ദുബൈ: യു.എ.ഇയുടെ സുസ്ഥിരത വർഷാചരണത്തെ പിന്തുണക്കുന്നതും വിജ്ഞാന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യംവെച്ച് വിവിധ പരിപാടികളുമായി ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി. രാജ്യം ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് നേതൃത്വം നൽകുന്ന സാഹചര്യത്തിൽ കൂടിയാണ് സന്ദർശകർക്കായി വിവിധ വിദ്യാഭ്യാസ, വിനോദ പരിപാടികൾ ഒരുക്കിയത്. യുവാക്കൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രത്യേകം പ്രത്യേകം പരിപാടികളാണ് ജൂലൈ മാസത്തിൽ ഒരുക്കുന്നത്.
കുട്ടികൾക്കുവേണ്ടി സയൻസ് വർക്ഷോപ്, അറബി ഭാഷ പഠനശിൽപശാല എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. യുവാക്കൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന അറബിക് കാലിഗ്രഫി വർക്ഷോപ്പും ഒരുക്കിയിട്ടുണ്ട്. അലി അൽ ഹമ്മാദി എന്ന കാലിഗ്രഫി കലാകാരനാണ് ഇതിന് നേതൃത്വം നൽകുന്നത്. രണ്ടു ദിവസത്തെ വർക്ഷോപ്പിൽ പ്രാഥമിക കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. മികച്ച ചിത്രങ്ങൾ ലൈബ്രറിയിൽ പ്രദർശിപ്പിക്കും.
ചിത്രരചനയിലും കളറിങ്ങിലും മോൾഡിങ്ങിലും താൽപര്യമുള്ളവർക്കായി ‘പേപ്പർ ആൻഡ് സിസേഴ്സ്.. ദ ആർട്ട് ഓഫ് ക്രാഫ്റ്റിങ്’ എന്നപേരിലും വർക്ഷോപ് സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫർ ഹിന്ദ് അൽ റഈസിയുടെ ഫോട്ടോഗ്രഫി വർക്ഷോപ്, പിയാനോ െപ്ലയിങ് സെഷൻ, മെറ്റാവേഴ്സ് വർക്ഷോപ് എന്നിവയും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.