വേ​ന​ല​വ​ധി: എമിറേറ്റ്​സിൽ ഇത്തവണ ഒറ്റക്കെത്തുന്നത്​​ 900 കുട്ടികൾ

ദു​ബൈ: വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം നാ​ട്ടി​ൽ​നി​ന്ന് ഒ​റ്റ​ക്ക്​ തി​രി​കെ യാ​ത്ര ചെ​യ്യു​ന്ന 900 ​കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യാ​നൊ​രു​ങ്ങി എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ. 11 വ​യ​സ്സോ അ​തി​ൽ താ​ഴെ​യോ ഉ​ള്ള കു​ട്ടി​ക​ൾ ത​നി​ച്ച്​​ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ഇ​തു​പ്ര​കാ​രം എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ പ​രി​ശീ​ല​നം നേ​ടി​യ ജീ​വ​ന​ക്കാ​രാ​ണ്​ കു​ട്ടി​ക​ളെ അ​നു​ഗ​മി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 1,20,000 കു​ട്ടി​ക​ളാ​ണ്​. ഇ​ന്ത്യ, ബ്രി​ട്ട​ൻ, യു.​എ​സ്, ഫി​ലി​പ്പീ​ൻ​സ്, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ ഇ​തി​ൽ കൂ​ടു​ത​ലെ​ന്നും എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ​ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ​ 12 -15 വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ര​ക്ഷി​താ​ക്ക​ൾ അ​നു​ഗ​മി​ക്കാ​തെ യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ട്.

കുട്ടികളെ എയർപോർട്ടിൽ ഇറക്കിവിടുന്നവർ എ​യ​ർ​ലൈ​ൻ​സി​ന് തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ൽ​ക​ണ​മെ​ന്നും ര​ക്ഷാ​ധി​കാ​രി അ​നു​മ​തി ഫോ​മി​ൽ ഒ​പ്പി​ട​ണ​മെ​ന്നും എ​മി​റേ​റ്റ്​​സ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ശേ​ഷം കു​ട്ടി​ക​ളെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വേ​ഗ​ത്തി​ൽ ചെ​ക്കി​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കും. ഇ​വ​ർ​ക്ക്​ പ്ര​ത്യേ​ക സീ​റ്റു​ക​ളും അ​നു​വ​ദി​ക്കാ​റു​ണ്ട്.

12 -15 വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക്​ അ​ൺ അ​ക്ക​മ്പ​നീ​ഡ്​ മൈ​നേ​ഴ്​​സ്​ സ​ർ​വി​സ്​ ല​ഭ്യ​മാ​ണെ​ങ്കി​ലും 185 ദി​ർ​ഹം അ​ധി​കം ന​ൽ​ക​ണം. ഈ ​സേ​വ​നം​ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളെ വി​മാ​ന​ത്തി​ന്‍റെ ​വാ​തി​ൽ വ​രെ ജീ​വ​ന​ക്കാ​ർ അ​നു​ഗ​മി​ക്കും.

തു​ട​ർ​ന്ന്​ ലാ​ൻ​ഡ്​ ചെ​യ്യു​മ്പോ​ൾ ര​ക്ഷി​താ​ക്ക​ളെ ഏ​ൽ​പി​ക്കു​ന്ന​തു വ​രെ​യും ജീ​വ​ന​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കും. ര​ക്ഷി​താ​ക്ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണി​ത്. 

Tags:    
News Summary - Summer vacation-900 children come alone to Emirates this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.