ഹിന്ദു എന്നതിൽ നിന്ന്​ ദലിതരും പിന്നാക്ക വിഭാഗങ്ങളും പുറത്തുവരണം –സണ്ണി എം. കപിക്കാട്​

ദുബൈ: ഹിന്ദു എന്നതിൽ നിന്ന്​ ദലിതരും പിന്നാക്ക വിഭാഗങ്ങളും പുറത്തുവന്നെങ്കിൽ മാത്രമെ ഇന്ത്യയിൽ ഫാസിസത്തെ യഥാർത്ഥ അർത്ഥത്തിൽ നേരിടാനാവൂവെന്ന്​ സാമൂഹിക പ്രവർത്തകൻ സണ്ണി എം. കപിക്കാട്​. ബ്രാഹ്​മണ്യം എന്ന്​ പറയാവുന്നതാണ്​ ഇന്ത്യൻ ഫാസിസം. അതിനെ പാശ്​ചാത്യ രാജ്യങ്ങളിലെ ഫാസിസവുമായി താരതമ്യം ചെയ്യാനാവില്ല. മോഡിക്കൊപ്പം വന്നതല്ല നേരത്തെ തന്നെ നിലനിൽക്കുന്നതാണ്​ ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സവർണ്ണത: അധികാരം, വർത്തമാനം, പ്രതിരോധം എന്ന വിഷയത്തിൽ വടകരക്കൂട്ടം നടത്തുന്ന സംവാദത്തിൽ പ​െങ്കടുക്കാൻ യു.എ.ഇയിൽ എത്തിയ അദ്ദേഹം ഗൾഫ്​ മാധ്യമത്തോട്​ സംസാരിക്കുകയായിരുന്നു. സാഹോദര്യത്തെ ബലികഴിച്ചും അപരനെ മനുഷ്യനായി കാണാതെയും സമൂഹത്തെ വിഭജിക്കുന്നുവെന്നതാണ്​ ഇന്ത്യയിലെ ഫാസിസ്​റ്റുകൾ ചെയ്യുന്നത്​. സ്​റ്റേറ്റല്ല മറിച്ച്​ സമൂഹത്തിലെ വിവിധ ഘടകങ്ങൾ തന്നെയാണ്​ ഇതിനെ ചെറുക്കുന്നത്​. ദലിതരും നമ്പൂതിരിയും തമ്മിൽ കലാപമുണ്ടായതായി എവിടെയും കേട്ടിട്ടില്ല. 

പിന്നാക്കക്കാരും ദലിതരും അല്ലെങ്കിൽ പിന്നാക്കക്കാരും തൊട്ടുമുകളിലുള്ളവരും തമ്മിലാണ്​ കലാപങ്ങൾ ഉണ്ടാകുന്നത്​. ജാതിയുടെ മുകൾതട്ട്​ എപ്പോഴും ശാന്തവും സുരക്ഷിതവുമാണെന്നും അടിത്തട്ടിൽ സംഘർഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവസ്​ഥയടക്കം ഇന്ത്യയുടെ വൈവിധ്യത്തെ അഭിസംബോധന ​െചയ്യാൻ തുടക്കം മുതൽ കമ്യൂണിസ്​റ്റ്​ പാർട്ടിക്ക്​ കഴിഞ്ഞില്ല. അടിസ്​ഥാന വർഗത്തിൽ ജാതിയുണ്ടാക്കുന്ന പിളർപ്പ്​ കാണാതിരിക്കുകയും സവർണ്ണരിൽ ഇതുണ്ടാക്കുന്ന ഭിന്നിപ്പ്​ ആഘോഷിക്കുകയും ചെയ്യുകയാണവർ. കമ്യൂണിസ്​റ്റ്​ ​േനതാക്കൾ എപ്പോഴും സവർണ്ണരായി നിൽക്കുന്നതി​​​െൻറ കാരണവും അതാണ്​. 

ക്രിസ്​തു മതത്തിലേക്ക്​ പോകാത്ത ഗോത്രവർഗ്ഗക്കാർക്കിടയിൽ സംഘപരിവാർ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരുന്ന ആസൂത്രിത പ്രവർത്തനങ്ങളുടെ ഫലമാണ്​ ഇത്തവണത്തെ ത്രിപുര തെരഞ്ഞെടുപ്പ്​ ഫലം. സി.പി.എം. തൂത്തെറിയപ്പെട്ടതിന്​ പിന്നിൽ തുടർഭരണത്തി​​​െൻറ അതൃപ്​തിയുമുണ്ട്​. ലളിത ജീവിതം നയിക്കുന്ന നേതാവ്​ തുടങ്ങിയ കാര്യങ്ങൾക്കും അപ്പുറത്തായിരുന്നു ജനങ്ങളുടെ അതൃപ്​തി. ആദിവാസികൾ അടക്കമുള്ളവരുടെ രാഷ്​ട്രീയ ഇടപെടലുകൾ അംഗീകരിക്കാൻ സി.പി.എം തയാറായിരുന്നില്ല. ഇത്​ ഇന്ത്യ മുഴുവൻ നേരിടുന്ന പ്രശ്​നമാണ്​. കീഴ്​തട്ടിലുള്ളവരുടെ ആവശ്യങ്ങളെ പരിഗണിക്കാൻ സി.പി.എമ്മിന്​ കഴിയുന്നില്ല. കേരളത്തി​​​െൻറ സവിശേഷ സാഹചര്യത്തിൽ കീഴാളർ ഉയർത്തിക്കൊണ്ടുവരുന്ന സാമൂഹിക രാഷ്​ട്രീയ ആവശ്യങ്ങളെയും നിലപാടുകളെയും വിഘടന വാദം, തീവ്രവാദം എന്നിങ്ങനെ വിലയിരുത്തുകയാണ്​ സി.പി.എം. ചെയ്യുന്നത്​. മറിച്ച്​ അതില കാര്യമുണ്ടോയെന്ന്​ പരിശോധിക്കുന്നില്ല. ദലിതരുടെ പ്രശ്​നം വെറും ക്ഷേമവുമായി ബന്ധപ്പെട്ടതല്ല. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനം പോലുള്ളവയെക്കൂടി പരിഗണിച്ചുവെങ്കിൽ മ​ാത്രമെ ശരിയായ പരിഹാരം ഉണ്ടാവൂ. അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sunny-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT