ദുബൈ: ദുബൈയിലെ ആദ്യ സ്വകാര്യ സ്കൂൾ സ്ഥാപകയും ജെംസ് എജുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കിയുടെ മാതാവുമായ മറിയാമ്മ വർക്കി (90) നിര്യാതയായി. പത്തനംതിട്ട റാന്നി സ്വദേശിയാണ്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്ന അവർ ദുബൈയിലെ മകെൻറ വസതിയിലാണ് മരിച്ചത്. മൃതേദഹം ദുബൈയിൽ സംസ്കരിക്കും.
1968ലാണ് മറിയാമ്മയും ഭർത്താവ് കെ.എസ് വർക്കിയും കുടുംബവും ഗൾഫിലെ തന്നെ ആദ്യ സ്വകാര്യ സ്കൂളായ ഔവർ ഒാൺ ഇഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്. യു.എ.ഇയിലെ രാജകുടുംബാംഗങ്ങൾ അടക്കം പ്രമുഖർക്ക് ഇഗ്ലീഷ് ഭാഷയുടെ ആദ്യാക്ഷരം പകർന്നുകൊടുത്തത് ഇവരായിരുന്നു. മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കിൽ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം 1959ലാണ് ഇവർ ദുബൈയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.