വിലക്കിഴിവുമായി ലുലുവിൽ സൂപ്പർ ഫ്രൈഡേ

അബുദാബി: ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, ഫാഷൻ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങി വ്യത്യസ്തയിനം ഉൽപന്നങ്ങൾക്ക് വമ്പിച്ച വിലയിളവുമായി ലുലുവിൽ 'സൂപ്പർ ഫ്രൈഡേ' സെയിൽ. ലോകത്താകമാനം നടക്കുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണോടനുബന്ധിച്ചാണ്​ ലുലുവിലും പദ്ധതി. മാസ്​റ്റർ കാർഡി​െൻറ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 20 ശതമാനം അധിക ഇളവും ലഭ്യമാണ്. www.luluhypermarket.com വഴി 100 ദിർഹമിന് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ ഹോം ഡെലിവറിയും ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ബയിങ് ഡയറക്ടർ മുജീബ് റഹ്​മാൻ പറഞ്ഞു.

നൂറോ അതിലധികമോ ദിർഹത്തി​െൻറ ഇടപാടുകൾ ഓൺലൈനായി നടത്തുന്നവർക്ക് സാനിറ്റൈസറും സൗജന്യമായി നൽകും. യു.എ.ഇയിലെ എഴുപതോളം ലുലു ശാഖകളിൽ ഡിസംബർ അഞ്ച് വരെ പദ്ധതി നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.