ഇ​ത്തി​ഹാ​ദി​ന്‍റെ വി​മാ​ന​ത്തി​ന്​ പു​റ​ത്ത്​ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ചി​രി​ക്കു​ന്നു

ഇ​ത്തി​ഹാ​ദി​ന്‍റെ ചി​റ​കി​ലേ​റി ‘സൂ​പ്പ​ർ ഹീ​റോ​ക​ൾ’​

അ​ബൂ​ദ​ബി: കു​ട്ടി​ക​ളു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ സൂ​പ്പ​ർ ഹീ​റോ​ക​ൾ ഇ​നി യു.​എ.​ഇ​യു​ടെ ആ​കാ​ശ​ത്ത്​ പ​റ​ന്നു ന​ട​ക്കും. സൂ​പ്പ​ർ​മാ​ൻ, വ​ണ്ട​ർ വു​മ​ൺ, ബാ​റ്റ്​​മാ​ൻ തു​ട​ങ്ങി​യ സൂ​പ്പ​ർ ഹീ​റോ​ക​ൾ​ക്ക്​ പു​റ​മെ ടോം ​​ആ​ൻ​ഡ്​ ജെ​റി, ലൂ​ണി ട്യൂ​ൺ​സ്​ എ​ന്നി​വ​രും​ ആ​കാ​ശ​ത്ത്​ വി​സ്മ​യം തീ​ർ​ക്കും. അ​ബൂ​ദ​ബി​യി​ലെ ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​​സി​ന്‍റെ വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​ഷ്ട കാ​ർ​ട്ടൂ​ൺ​ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വ​ർ​ണ ചി​ത്ര​ങ്ങ​ൾ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ലം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ അ​ബൂ​ദ​ബി യാ​സ്​ ഐ​ല​ൻ​ഡി​ലെ വാ​ർ​ണ​ർ ബ്രോ​സ്​ വേ​ൾ​ഡും ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സും കൈ​കോ​ർ​ത്താ​ണ്​ ഇ​ത്​ സാ​ധ്യ​മാ​ക്കി​യ​ത്. വി​മാ​ന​ത്തി​ന്‍റെ ചെ​റു​മോ​ഡ​ൽ വാ​ർ​ണ​ർ ബ്ര​ദേ​ഴ്‌​സ് വേ​ൾ​ഡ് തീം ​പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച​തോ​ടെ സെ​ൽ​ഫി​യെ​ടു​ക്കാ​നും മ​റ്റും പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ തി​ര​ക്കാ​ണി​വി​ടെ.

ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടൊ​പ്പം ഈ ​അ​വ​ധി​ക്കാ​ലം അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന​തി​നൊ​പ്പം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മി​റാ​ൽ ഗ്രൂ​പ് സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ സാ​ബി പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​ണ്​ പു​തി​യ സം​രം​ഭ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ത്തി​ഹാ​ദി​ന്‍റെ ബോ​യി​ങ്​ 787-10 വി​മാ​ന​ങ്ങ​ൾ വാ​ർ​ണ​ർ ​ബ്രോ​സി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി അ​ല​ങ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​വി​മാ​നം അ​ഞ്ച്​ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും നാ​ല്​ വ​ട​ക്കു കി​ഴ​ക്ക്​ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്ച ല​ണ്ട​നി​ലെ ഹീ​ത്രു​വി​ലേ​ക്കാ​ണ്​ സൂ​പ്പ​ർ ഹീ​റോ​ക​ളു​മാ​യു​ള്ള ഇ​ത്തി​ഹാ​ദി​ന്‍റെ ക​ന്നി​യാ​ത്ര. കൂ​ടാ​തെ സാ​യി​ദ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​​സി​ന്‍റെ ലോ​ഞ്ചി​നൊ​പ്പ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ മാ​ത്ര​മാ​യു​ള്ള ലോ​ഞ്ചും വാ​ർ​ണ​ർ ബ്രോ​സ്​ ക​ഥാ​പാ​ത്ര​ങ്ങ​ൾ​കൊ​ണ്ട്​ അ​ല​ങ്ക​രി​ക്കും.

Tags:    
News Summary - Super Heroes along with Etihad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.