സുപ്പർ ഇം​പ്രസ്​ഡ്​ എ.ആർ. റഹ്​മാൻ

'I am super impressed' എന്നാണ്​ ഒറ്റവാക്കിൽ എ.ആർ റഹ്​മാ​െൻറ എക്​സ്​പോയെ കുറിച്ച വിലയിരുത്തൽ. ലോകം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്ര മനോഹരമായി മേളയെ അണിയിച്ചൊരുക്കുകയും സന്ദർശകരെ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയാക്കുകയും ചെയ്​തതിലാണ്​ റഹ്​മാ​​െൻറ മതിപ്പ്​. എക്​സ്​പോയിലെ ഏറ്റവും പ്രധാന താരസാന്നിധ്യമായ ഇന്ത്യൻ സംഗീത ഇതിഹാസം മാസങ്ങളായി ദുബൈയിൽ മേളയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നുണ്ട്​. ലോകത്തെ വിവിധ നാടുകളിൽ നിന്നെത്തുന്ന സന്ദർശകരെ അൽഭുതപ്പെടുത്താനായി റഹ്​മാ​െൻറ കീഴിൽ തയ്യാറായ എക്​സ്​പോയുടെ സ്വന്തം 'ഫിർദൗസ്​ ഓർകസ്​ട്ര'യുടെ രൂപവത്​കരണത്തിലും പരിശീലനത്തിലുമായിരുന്നു അദ്ദേഹം.

ഓസ്​കാർ നേടിയ സംഗീതസംവിധായകനെന്ന നിലയിൽ ആഗോള പ്രശസ്​തനായ ഇദ്ദേഹത്തി​െൻറ സാന്നിധ്യം ​പരിപാടിയുടെ 'ഹൈലൈറ്റാ'യാണ്​ സംഘാടകർ പരിചയപ്പെടുത്തുന്നത്​. മൂന്നുമാസം മുമ്പാണ്​ എക്​സ്​പോ നഗരിയിൽ റഹ്​മാ​െൻറ സ്​റ്റുഡിയോ ആരംഭിച്ചത്​. അറബ്​ ലോകത്തെ നിരവധി സംഗീത പ്രതിഭകളിൽ നിന്ന്​ തെരഞ്ഞെടുത്ത 50വനിതകൾ അംഗങ്ങളായ ഓർകസ്​ട്ര ടീം പൂർണസജ്ജമായിക്കഴിഞ്ഞു. ഇരുനൂറോളം പേരിൽ നിന്നാണ്​ ഏറ്റവും മികച്ച 50പേരെ തിരഞ്ഞെടുത്തത്​. മേളയുടെ മൂന്നാം ദിനമായ ഞായറാഴ്​ചയാണ്​ 'ഫിർദൗസി​'​െൻറ ആദ്യ സ്​റ്റേജ്​ പെർഫോമൻസ്​. ഒക്​ടോബർ 23നാണ്​ ഏറ്റവും പ്രധാനപ്പെട്ട പെർഫോമൻസ്​. ആറു മാസത്തിനിടയിൽ പത്ത്​ കച്ചേരികളാണ്​ ഫിർദൗസ്​ അവതരിപ്പിക്കുക.

ദുബൈ പകരുന്നത്​ സ്വാതന്ത്രബോധം

ദുബൈ നഗരത്തോടുള്ള സ്​നേഹവും ഇവിടെ പ്രവർത്തിക്കുന്നതി​െൻറ സൗകര്യവും തുറന്നു പറയാൻ റഹ്​മാന്​ നൂറുനാവാണ്​. ദുബൈ പകരുന്ന സ്വാതന്ത്രബോധമാണ്​ ത​െൻറ ഇഷ്​ടത്തി​െൻറ കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. സർഗാത്മകതക്ക്​ ഇവിടെ തടസങ്ങ​ളൊന്നുമില്ല. നിങ്ങൾ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധികൾ നോക്കൂ. എന്നാൽ ദുബൈ എല്ലാ പ്രതിസന്ധികളെയും പരിഹരിക്കുന്നതിൽ മുന്നിൽനിന്നു-റഹ്​മാൻ മനസുതുറന്നു.

ഇമാറാത്ത്​ എല്ലാത്തിനെയും പിന്തുണക്കുന്ന 'യെസ്​ കൺട്രി'യാണെന്നാണ്​ റഹ്​മാ​​െൻറ പക്ഷം. എല്ലാത്തിനും ഇവിടം അനകൂലമാണ്​. നമുക്കത്​ ചെയ്യാം, നമുക്കത്​ സാധ്യമാകും, നമുക്ക്​ പുരോഗതി നേടാനാകും എന്നിങ്ങനെയാണ്​ ഇവിടെ നിന്ന്​ ലഭിക്കുന്ന ഉത്തരങ്ങൾ. അതൊരു വലിയ പ്രസ്​താവനയാണ്​. എല്ലാവരും സഹജീവികളെപ്പോലെ പരസ്​പരം മനസിലാക്കുന്ന സാഹചര്യവും ഇവിടെയുണ്ട്​. ഇതെല്ലാം വലിയ കാര്യമാണ്​ -അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

മുൻവിധികൾ മാറേണ്ടതുണ്ട്​

പശ്​ചിമേഷ്യയിലെ രാജ്യങ്ങളെയും മനുഷ്യരെയും കുറിച്ച്​ ലോകത്തിന്​ ചില മുൻധാരണകളുണ്ട്​. അവരുടെ സ്​ത്രീകൾ ഈ രൂപത്തിലാണ്​, അവർ സംഗീതത്തോട്​ അകന്നുനിൽക്കുന്നവരാണ്​ എന്നൊക്കെ പറയാറുണ്ട്​. എന്നാൽ എല്ലാ മുൻവിധികളെയും മറികടക്കുന്ന പ്രകടനമാണ്​ ഇവിടുത്തെ സംഗീതജ്ഞർ പ്രകടിപ്പിച്ചത്​. അവരിൽ പലർക്കും മ്യൂസിക്​ കരിയറായി വികസിപ്പിക്കാൻ അവസരം ലഭിക്കാത്തവരാണ്​. ഫിർദൗസിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടതോടെ അവർക്കത്​ സ്വയം വീണ്ടെടുക്കലായി. സംഗീതത്തെ പ്രോൽസാഹിപ്പിക്കാതിരിക്കുന്നത്​ ഈ നാടുകളിൽ മാത്രമുള്ള പ്രശ്​നമല്ല. ഇത്​ എല്ലാ നാടുകളിലുമുണ്ട്​. എനിക്ക്​ സംഗീതം ഏറെ ആദരവും സ്​നേഹവും നേടിത്തന്നിട്ടുണ്ട്​ -റഹ്​മാൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചു.

ഫി​ർ​ദൗ​സ്​ അ​ഭി​മാ​ന​മാ​ണ്

ഫിർദൗസ്​ ഒാർകസ്​ട്ര സ്​ഥാപിക്കാനും നയിക്കാനും സാധിച്ചത് അഭിമാനം നൽകുന്നതാണ്​. മാറുന്ന ലോകത്തി​െൻറ, പ്രത്യേകിച്ച്​ പശ്​ചിമേഷ്യൻ സംഗീതത്തി​െൻറ പരിണാമം ടീം അടയാളപ്പെടുത്തുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നാം ഇതുവരെ കേട്ടതിൽ നിന്നെല്ലാം വ്യത്യസ്​തമായ സംഗീതമാണ്​ ഫിർദൗസ്​ അവതരിപ്പിക്കുന്നത്​. മേഖലയിലെ 23രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞരുടെ പ്രകടനം ഏവരെയും ആകർഷിക്കുന്ന പുതുശബ്​ദമായിത്തീരും. ഇത്തരമൊരു ടീമിനെ സജ്ജമാക്കുന്നതിൽ എക്​സ്​പോ അധികൃതരുടെ പിന്തുണയിൽ ഞാൻ സന്തുഷ്​ടനാണ്​.

ലോകോത്തര സംഗീതമാകും ഫിർദൗസിലൂടെ ശ്രവിക്കാനിരിക്കുന്നത്​ -റഹ്​മാൻ പറഞ്ഞു. വെസ്​റ്റേൺ, അറബിക്​, ഇന്ത്യൻ സംഗീതത്തി​െൻറ മിശ്രിതമായാണ്​ ഓർകസ്​ട്ര ഒരുക്കിയിട്ടുള്ളത്​. ഇന്ത്യയുടെ വാനമ്പാടി ലത മ​ങ്കേഷ്​കറുടെ ഗാനങ്ങളും ടീം അവതരിപ്പിക്കും. അറബിക്​ സ്​ട്രിങ്​ ഉപകരണങ്ങളാണ്​ പ്രധാനമായും ഓർകസ്​ട്രയിൽ ഉപയോഗിക്കുന്നത്​ -എക്​സ്​പോ നഗരിയിൽ മാധ്യമങ്ങൾക്ക്​ മുമ്പിൽ റഹ്​മാൻ വെളിപ്പെടുത്തി.

Tags:    
News Summary - super impressed A R Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT