കൈരളി കൾച്ചറൽ അസോസിയേഷ​െൻറ സഹായം നോർക്ക ഡയറക്ടർ ഒ.വി. മുസ്‌തഫക്ക് കൈമാറുന്നു 

കേരളത്തിന്​ കൈരളി കൾച്ചറൽ അസോസിയേഷ​െൻറ കൈത്താങ്ങ്​

ഫുജൈറ: കോവിഡിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്​ കൈത്താങ്ങുമായി കൈരളി കൾച്ചറൽ അസോസിയേഷൻ. നോർക്ക വഴി ഏർപെടുത്തിയ ​കെയർ കേരള പദ്ധതിയിലൂടെ 250 ഓക്സിമീറ്ററും ഒരു ഓക്​സിജൻ കോൺസ​ൻട്രേറ്ററുമാണ്​ ആദ്യ ഘട്ടത്തിൽ നൽകുന്നത്​. ​

സഹായം നോർക്ക ഡയറക്ടർ ഒ.വി. മുസ്‌തഫക്ക് കൈരളി സെൻട്രൽ പ്രസിഡൻറ്‌ വി.പി. സുജിത് കൈമാറി. ലോക കേരള സഭാംഗം സൈമൺ സാമുവേൽ, കൈരളി ഫുജൈറ യൂനിറ്റ് സെക്രട്ടറി സുമദ്രൻ ശങ്കുണ്ണി, ദിബ്ബ യൂനിറ്റ് സെക്രട്ടറി രാജേഷ് വരയിൽ, ദിബ്ബ യൂനിറ്റ് അംഗം വിനോദ് മാവില എന്നിവർ സംബന്ധിച്ചു.

കൈമാറിയ ഉപകരണങ്ങൾ നോർക്ക വഴി കേരള സർക്കാറിലേക്ക് എത്തിക്കും. ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ കൈരളി കൾച്ചറൽ അസോസിയേഷനുമായി ബന്ധപ്പെടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.