ദുബൈ: കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ വയറ്റിൽ നിന്ന് പതിനേഴര കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. 35 കാരിയായ അധ്യാപികയെ രക്തസമ്മർദവും ഹീമോഗ്ലോബിയനും കുറഞ്ഞതായി കണ്ടാണ് കൂടുതൽ പരിശോധനകൾക്ക് വിധേയയാക്കിയത്. വിശദ പരിശോധനയിൽ 35-40 സെൻറി മീറ്റർ നീളമുള്ള ട്യൂമർ ഉണ്ടെന്നും ശ്വാസകോശത്തിന് ഉൾപ്പെടെ വരുത്തുന്ന സമ്മർദം മരണകാരണമായേക്കുമെന്നും കണ്ടെത്തി.
തുടർന്ന് ലത്തീഫ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അമൽ അൽ ഖിദ്റായുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് ഒരു അപൂർവ കേസാണെന്നും ഡി.എച്ച്.എ ആശുപത്രികളിൽ നീക്കം ചെയ്യുന്ന ഏറ്റവും വലിയ ട്യൂമറാണിതെന്നും ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയ മൂന്നു മണിക്കൂർ നീണ്ടു നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.