സൂര്യ നൃത്ത നാടകോത്സവം

 അബൂദബി: മൂന്ന് ഇതിഹാസ സ്ത്രീകഥാപാത്രങ്ങളുടെ സങ്കീർണ ജീവിതം ഭാവ^ചലന^നടന ചാരുതയോടെ അരങ്ങിൽ അവതരിപ്പിച്ച് സൂര്യയുടെ ഇരുപതാമത് കലോപഹാരം വൻ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങി. യു.എ.ഇ എക്സ്ചേഞ്ച്, തിരുവനന്തപുരം ആസ്ഥാനമായ സൂര്യ ഇൻറർനാഷനലുമായി സഹകരിച്ച് എക്സ്പ്രസ് മണിയുമായി ചേർന്ന്​ സംഘടിപ്പിച്ച ‘സൂര്യ ഇൻസൈറ്റ്' സോളോ ഡാൻസ് ഡ്രാമ ഫെസ്​റ്റിവൽ ദുബൈ ഇന്ത്യൻ സ്കൂളിലെ റാഷിദ് ഓഡിറ്റോറിയത്തിലും അബുദബി ഇന്ത്യ സോഷ്യൽ സ​െൻററിലുമാണ്​ അരങ്ങേറിയത്​. 

സൂര്യയുടെ രക്ഷാധികാരി കൂടിയായ ഡോ. ബി.ആർ. ഷെട്ടിയുടെ രക്ഷാകർതൃത്വത്തിൽ  സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത  ഉത്സവത്തിൽ പ്രശസ്ത നർത്തകരായ ജാനകി രംഗരാജൻ, ദക്ഷിണാ വൈദ്യനാഥൻ, അരൂപാ ലാഹിരി എന്നിവർ ദ്രൗപദി, ശൂർപ്പണഖ, അഹല്യ എന്നീ ഇതിഹാസ കഥാപാത്രങ്ങളെ ഏകപാത്ര നൃത്തനാടകങ്ങളായി  അവതരിപ്പിച്ചു. യു.എ.ഇ എക്സ്ചേഞ്ച് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി, പ്രസിഡൻറ്​ സുധീർ കുമാർ ഷെട്ടി, സീമ ഷെട്ടി, മോഹൻ ജശൻമാൾ തുടങ്ങി വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും  ചടങ്ങിൽ സംബന്ധിച്ചു. ഡോ. ബി ആർ ഷെട്ടി  നർത്തകരെ  ചടങ്ങിൽ ആദരിച്ചു.

Tags:    
News Summary - surya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.