ദുബൈ: കോവിഡ് നിബന്ധനകൾ പാലിക്കാതെ യാത്രക്കാരെ കയറ്റിയതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങൾക്കേർപെടുത്തിയ വിലക്ക് യു.എ.ഇ പിൻവലിച്ചു. വെള്ളിയാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. 24 വരെയായിരുന്നു വിലക്ക് ഏർപെടുത്തിയിരുന്നത്.
യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലം ഹാജരാക്കാത്ത യാത്രക്കാരെ കയറ്റിയതിനാണ് ഒരാഴ്ചത്തേക്കുള്ള സർവീസുകൾക്ക് വിലക്കേർപെടുത്തിയത്. ഇതോടെ, ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പ്രതിസന്ധിയിലായിയിരുന്നു.
വ്യാഴാഴ്ച യാത്ര ചെയ്യേണ്ട പലർക്കും യാത്ര െചയ്യാൻ കഴിഞ്ഞില്ല. ചിലർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസില്ലെന്ന വിവരം അറിഞ്ഞത്.
ടിക്കറ്റെടുത്തവർക്ക് പണം തിരിച്ച് നൽകുകേയാ മറ്റ് വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.