ശൈഖ ശമ്മ ബിൻത് സുൽത്താൻ

സുസ്ഥിരത, പരിസ്ഥിതി; ശൈഖ് ഖലീഫയുടെ പാതയിൽ മുന്നേറുമെന്ന് പേരമകൾ

ദുബൈ: അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍റെ സുസ്ഥിര വികസന കാഴ്ചപ്പാടിലൂന്നിയ ലക്ഷ്യങ്ങൾ നിറവേറ്റാൻ പരിശ്രമിക്കുമെന്ന് പേരമകൾ. 'അലയൻസസ് ഫോർ ഗ്ലോബൽ സസ്റ്റൈനബിലിറ്റി'യുടെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ ശമ്മ ബിൻത് സുൽത്താനാണ് പിതാമഹന്‍റെ പാത പിന്തുടരുമെന്ന് വ്യക്തമാക്കിയത്.

ഇറ്റലിയിലെ റോമിൽ ബുധനാഴ്ച ആരംഭിച്ച സുസ്ഥിരത സംബന്ധിച്ച അന്താരാഷ്ട്ര പരിപാടിയിൽ അവതരിപ്പിച്ച പ്രസംഗത്തിലാണ് ഇക്കാര്യം അവർ പറഞ്ഞത്. ശൈഖ് ഖലീഫയുടെ മരണത്തിന് മുമ്പ് തയ്യാറാക്കിയ വീഡിയോ പ്രസംഗമാണിത്.പ്രപിതാമഹനും യു.എ.ഇയുടെ ആദ്യ പ്രസിഡൻറുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനെയും ശൈഖ് ഖലീഫയെയും ഉദ്ധരിച്ച് പരിസ്ഥിതിക്ക് രാജ്യം എല്ലാ ഘട്ടത്തിലും അത്യധികം ശ്രദ്ധ നൽകി വരുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

രാജ്യത്തിന്‍റെ ചരിത്രത്തിന്‍റെയും പൈതൃകത്തിന്‍റെയും അവിഭാജ്യ ഘടകമാണ് പരിസ്ഥിതി. പുനരുപയോഗത്തിലൂടെ കഴിയുന്നിടത്തോളം കാലം ഉൽപന്നങ്ങളും ഊർജ്ജവും നിലനിർത്തുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് ഞങ്ങളുടെ ലക്ഷ്യം.

പരിസ്ഥിതി സൗഹൃദ വികസനത്തിൽ ഏറെ മുന്നോട്ടുപോകാൻ സാധിച്ചിട്ടുണ്ട് -അവർ കൂട്ടിച്ചേർത്തു.

സസ്റ്റൈനബിലിറ്റി ഉച്ചകോടി ഈ വർഷം അവസാനത്തിൽ ഈജിപ്തിലും അടുത്ത വർഷം അബൂദബിയിലും സംഘടിപ്പിക്കുന്നുണ്ട്. രണ്ട് പരിപാടികളിലും ശൈഖ ശമ്മ നേതൃപരമായ പങ്കുവഹിക്കും. 

Tags:    
News Summary - Sustainability, environment; Granddaughters say they will follow in the footsteps of Sheikh Khalifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.