സുസ്ഥിര വികസനമെന്ന ലക്ഷ്യത്തോടെ സമഗ്ര കണക്കെടുപ്പിന് റാസല്‍ഖൈമ. ജനസംഖ്യ, പാര്‍പ്പിടങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ കെട്ടിടങ്ങള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങി എല്ലാ തലങ്ങളിലുമുള്ള സെന്‍സസിനാണ് തീരുമാനം. രാജ്യത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം മുന്‍ നിര്‍ത്തി അടിസ്ഥാന ആവശ്യങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് 'എമിറേറ്റ്സ് വിഷന്‍ 2030' എന്ന പേരിലാണ് സെന്‍സസെന്ന് ഇതുസംബന്ധിച്ച നിര്‍ദ്ദേശത്തില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി അഭിപ്രായപ്പെട്ടു. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ രാജ്യം എത്തിപ്പിടിക്കേണ്ട പുതു നേട്ടങ്ങള്‍ കൈവരിക്കുന്നതിലേക്കുള്ള ചൂണ്ടുപലകയായിരിക്കും സെന്‍സസെന്നും ശൈഖ് സഊദ് പറഞ്ഞു.
അനുബന്ധമായി വിദഗ്ധര്‍ ഉള്‍പ്പെടുന്ന 'ഉന്നത സെന്‍സസ് കമ്മിറ്റി'യും റാസല്‍ഖൈമയില്‍ രൂപവത്കരിക്കും. ഇതിനായി റാസല്‍ഖൈമ കിരീടവകാശിയും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഉത്തരവിട്ടു. ഈ വര്‍ഷത്തെ പൊതു സെന്സന്സിന് അംഗീകാരം നല്‍കിയതിനൊപ്പമാണ് ഉന്നത സെന്‍സസ് കമ്മിറ്റിയുടെ രൂപവത്കരണത്തിനുള്ള നിര്‍ദ്ദേശം. ശാസ്ത്രീയ അടിത്തറയിലുള്ള നയങ്ങള്‍ രൂപപ്പെടുത്തുന്നതിന് കണക്കെടുപ്പുകളും വിദഗ്ധരടങ്ങിയ സെന്‍സസ് കമ്മിറ്റിയും സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സഊദ് പറഞ്ഞു. സര്വഖേലകളിലും മല്‍സര ശേഷി ഉയര്‍ത്തേണ്ടതുണ്ട്. ഇതിന് കൃത്യമായ വിവര ശേഖരണം അനിവാര്യമാണ്. സെന്‍സസ് ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും വിവിധ ഘട്ടങ്ങളിലെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ഉന്നത സെന്‍സസ് കമ്മിറ്റിക്ക് വലിയ സംഭാവനകള്‍ നല്കാന് കഴിയുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സഊദ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.