ദുബൈ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇരയാണെന്നും സംരക്ഷണം നൽകുമെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്.ആർ.ഡി.എസിന് സംഘ് പരിവാറുമായി ബന്ധമുണ്ടെന്നും ദുബൈയിൽ സന്ദർശനത്തിനെത്തിയ ഇദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് വെളിപ്പെടുത്തി.
സംഘടന ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണെന്നും ഈ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനാണ് സ്വപ്നയെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ സംഘ് പരിവാറാണെന്ന ആരോപണങ്ങൾക്കിടയൊണ് അജി കൃഷ്ണൻ എച്ച്.ആർ.ഡി.എസ് നിലപാട് വ്യക്തമാക്കിയത്. അതേസമയം സ്വപ്നയുടെ രഹസ്യമൊഴി വെളിപ്പെടുത്തിയതിന് പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.